'സ്ഥിരംസമിതി യോഗങ്ങളിൽ പങ്കെടുക്കാത്തത് അനാരോഗ്യം മൂലം'; അയോഗ്യയാക്കിയതിനെതിരെ അജിത തങ്കപ്പൻ നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി
തുടർച്ചയായി സ്ഥിരം സമിതി യോഗങ്ങളിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് അജിത തങ്കപ്പനെ അയോഗ്യയാക്കിയത്.
Update: 2024-12-04 10:03 GMT
കൊച്ചി: കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യയാക്കിയതിനെതിരെ തൃക്കാക്കര നഗരസഭാ മുൻ അധ്യക്ഷ അജിത തങ്കപ്പൻ സെക്രട്ടറിക്ക് കത്ത് നൽകി. ആരോഗ്യപ്രശ്‌നങ്ങൾ മൂലമാണ് യോഗങ്ങളിൽ ഹാജരാകാതിരുന്നത് എന്നാണ് വിശദീകരണം. കത്ത് സെക്രട്ടറി നഗരസഭാ കൗൺസിലിൽ വെക്കും.
തുടർച്ചയായി സ്ഥിരം സമിതി യോഗങ്ങളിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് അജിത തങ്കപ്പനെ അയോഗ്യയാക്കിയത്. സിപിഎം രാഷ്ട്രീയ പകപോക്കൽ നടത്തുകയാണ് എന്നായിരുന്നു ഇവർ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കത്ത് നൽകിയത്.