കൊലയാളി അസ്ഫാക്ക് തന്നെ; കൂടുതൽ ആളുകൾക്ക് പങ്കില്ലെന്ന് പൊലീസ്
അസ്ഫാക്ക് കുട്ടിയുമായി ആലുവ മാർക്കറ്റിന് സമീപത്ത് കൂടെ നടന്നുപോകുന്നതായി കണ്ടെന്ന് ദൃക്‌സാക്ഷിയുടെ മൊഴിയുണ്ടായിരുന്നു
ആലുവ: എറണാകുളം ആലുവ തായ്ക്കാട്ടുകരയിൽ നിന്ന് കാണാതായ അഞ്ചുവയസുകാരി ചാന്ദ്‌നി കുമാരിയെ കൊലപ്പെടുത്തിയത് ബിഹാർ സ്വദേശി അസ്ഫാക്ക് ആലം തന്നെയാണെന്ന് പൊലീസ്. കുട്ടിയെ മറ്റൊരൊൾക്ക് കൈമാറിയെന്നതടക്കമുള്ള മൊഴികൾ കളവാണെന്ന് പൊലീസ് പറയുന്നു.കൊലപാതകത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കില്ലെന്നും പൊലീസ് പറയുന്നു. പ്രതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്.
ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തിയ ആലുവ മാര്‍ക്കറ്റില്‍ പ്രതിയുമായി പൊലീസ് തെളിവെടുപ്പിന് എത്തിച്ചിട്ടുണ്ട്. എന്നാല്‍ നാട്ടുകാരുടെ വലിയ പ്രതിഷേധമാണ് ഇവിടെ നടന്നത്. പ്രതിയെ പൊലീസ് വാഹനത്തില്‍ നിന്ന് ഇറക്കാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല.
അസ്ഫാക്ക് കുട്ടിയുമായി ആലുവ മാർക്കറ്റിന് സമീപത്ത് കൂടെ നടന്നുപോകുന്നതായി കണ്ടെന്ന് ദൃക്‌സാക്ഷിയുടെ മൊഴിയുണ്ടായിരുന്നു. അസ്ഫാക്കിന് പുറമെ മറ്റ് രണ്ടുപേരും ഇവർക്ക് പിന്നിലുണ്ടായിരുന്നെന്നും ദൃക്‌സാക്ഷികൾ മാധ്യങ്ങളോട് പറഞ്ഞിരുന്നു.
സുഹൃത്തിന്റെ സഹായത്തോടെ കുട്ടിയെ കൈമാറിയെന്ന് കസ്റ്റഡിയിലുള്ള ബിഹാർ സ്വദേശി അഷ്ഫാഖ് ആലത്തിന്റെ മൊഴി. സുഹൃത്താണ് കുട്ടിയെ കൈമാറിയതെന്നും സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നും പ്രതി മൊഴി നൽകി. ഇതെല്ലാം കളവാണെന്നും പൊലീസ് പറയുന്നു. അസ്ഫാക്ക് സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ആലുവ മാർക്കറ്റിന് സമീപമാണ് ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകളെ വെള്ളിയാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. ഇവരുടെ വീടിന്റ മുകളിലത്തെ നിലയിൽ വാടകയ്ക്ക് താമസിക്കാനെത്തിയ ബിഹാർ സ്വദേശിയായഅസ്ഫാക്ക് ആലം കുട്ടിയെ തട്ടിക്കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
ആലുവയിലെ പാലത്തിനിടയിൽവെച്ചാണ് കുട്ടിയെ കൈമാറിയെന്നും പ്രതിയുടെ സുഹൃത്ത് സമ്മതിച്ചിട്ടുണ്ട്. കുട്ടിയെ കൈമാറിയെന്ന് പറയുന്ന സ്ഥലത്ത് പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നൽകി. കുട്ടിക്ക് ജ്യൂസ് നൽകിയെന്നും നേരത്തെ പ്രതി പൊലീസിന് മൊഴി നൽകിയിരുന്നത്.