ആൽവിനെ ഇടിച്ചത് ബെൻസ്; വാഹനമോടിച്ചത് ഉടമയുടെ ജീവനക്കാരൻ റയീസ്

വാഹനത്തിന് ഇൻഷൂറൻസ് ഇല്ല എന്നാണ് പ്രാഥമിക നിഗമനം

Update: 2024-12-11 03:55 GMT
Advertising

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ മരിച്ച ആൽവിനെ ഇടിച്ചത് ബെൻസ് എന്ന് പോലിസ്. വാഹന ഉടമയുടെ ജീവനക്കാരൻ റയീസ് ആണ് വാഹനം ഓടിച്ചിരുന്നത്. വാഹനത്തിന് ഇൻഷൂറൻസ് ഇല്ല എന്നാണ് പ്രാഥമിക നിഗമനം. രണ്ട് വാഹനങ്ങളാണ് ചിത്രീകരണത്തിനായി ഉപയോഗിച്ചിരുന്നത്. 

സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. വടകര കടമേരി സ്വദേശി ആല്‍വിനാണ് സ്വകാര്യ സ്ഥാപനത്തിന്‍റെ പ്രമോഷണല്‍ വീഡിയോ ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് മരിച്ചത്. ആൽവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News