നബിദിന റാലികളില്‍ ലഹരിവിരുദ്ധ സന്ദേശം

റാലിയില്‍ വിദ്യാര്‍ഥികള്‍ ലഹരിക്കെതിരായ മുദ്രാവാക്യങ്ങളുയര്‍ത്തി

Update: 2022-10-09 08:00 GMT
Advertising

ലഹരി വിരുദ്ധ സന്ദേശം പകരുന്നത് കൂടിയായിരുന്നു സംസ്ഥാനത്തെ നബിദിന റാലികള്‍. കോഴിക്കോട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിക്കെതിരായ പ്ലക്കാര്‍ഡുകളും ബലൂണുകളുമേന്തിയാണ് മലപ്പുറം മഅദിന്‍ അക്കാദമിയില്‍ നബിദിന റാലി നടന്നത്.

കോഴിക്കോട് സുന്നി സംയുക്ത സമിതിയുടെ നബിദിന റാലിയിലാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തത്. ലഹരി വ്യാപനം തടയാന്‍ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

ലഹരി വിരുദ്ധതയായിരുന്നു മലപ്പുറം മഅദിൻ അക്കാദമിയുടെ നബിദിന റാലിയുടെ സന്ദേശം. റാലിയില്‍ വിദ്യാര്‍ഥികള്‍ ലഹരിക്കെതിരായ മുദ്രാവാക്യങ്ങളുയര്‍ത്തി. ശേഷം പ്രവാചകന്റെ ലഹരി വിരുദ്ധ പാഠങ്ങളെയും ഇസ്‍ലാം ലഹരിയെ നിരോധിച്ച മാര്‍ഗങ്ങളെയും കുറിച്ചുള്ള മീലാദ് പ്രഭാഷണവും നടന്നു. സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടിയ സാഹചര്യത്തിലാണ് നബിദിന റാലികളിലും ലഹരി വിരുദ്ധ സന്ദേശങ്ങളുയര്‍ന്നത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News