വിവാഹ നിശ്ചയത്തിനു ശേഷമുള്ള പാര്‍ട്ടി കോണ്‍ഗ്രസില്‍ ആര്യയും സച്ചിനും; സെല്‍ഫി ചിത്രം

ഇരുവരുടെയും വിവാഹനിശ്ചയ ശേഷമുള്ള ആദ്യ പാര്‍ട്ടി കോണ്‍ഗ്രസാണ് കണ്ണൂരില്‍ നടക്കുന്നത്

Update: 2022-04-06 14:01 GMT
Editor : ijas
Advertising

കണ്ണൂര്‍: വിവാഹ നിശ്ചയത്തിനു ശേഷമുള്ള ആദ്യ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ ദേവും. കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നുള്ള പുഞ്ചിരിച്ചുകൊണ്ടുള്ള സെല്‍ഫി ചിത്രം ഇരുവരും സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു. വിവാഹ നിശ്ചയ ശേഷമുള്ള ആദ്യ പാര്‍ട്ടി കോണ്‍ഗ്രസാണ് കണ്ണൂരില്‍ നടക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് ആറിന് എ.കെ.ജി സെന്‍ററില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്.

Full View

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും പാർട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ് സച്ചിൻ. എസ്.എഫ്.ഐ സംസ്ഥാന സമിതി അംഗവും പാർട്ടി ചാല ഏരിയാ കമ്മിറ്റി അംഗവുമാണ് ആര്യ രാജേന്ദ്രന്‍. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറും കേരള നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയും തമ്മിലുള്ള വിവാഹനിശ്ചയം ദേശീയ ശ്രദ്ധ നേടിയിരുന്നു.

Full View

ബാലസംഘം കാലം മുതലുള്ള പരിചയമാണ് ഇരുവരുടെയും വിവാഹ നിശ്ചയത്തിലെത്തിയത്. ബാലസംഘം, എസ്എഫ്ഐ പ്രവർത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു. ഇരുപത്തിയേഴാം വയസിലാണ് സച്ചിന്‍ നിയമസഭയിലെത്തിയത്. ബാലുശ്ശേരിയിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയും സിനിമാ താരവുമായ ധർമ്മജൻ ബോൾഗാട്ടിയെയാണ് സച്ചിന്‍ പരാജയപ്പെടുത്തിയത്.

2020ലെ കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുടവൻമുകൾ വാർഡിൽ നിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി വിജയിച്ചാണ് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപ്പറേഷൻ മേയറായത്. 21ആം വയസിലാണ് മേയറായി ആര്യ അധികാരമേറ്റത്. തിരുവനന്തപുരം ഓൾ സെയിന്റ്‌സ് കോളേജിൽ വിദ്യാർഥിയായിരിക്കെയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽഐസി ഏജൻറായ ശ്രീലതയുടേയും മകളാണ് ആര്യ.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News