പിങ്ക് പോലീസ് വിചാരണ; നടപടിക്ക് എസ്.സി കമ്മീഷൻ നിർദേശം

കഴിഞ്ഞ ഓഗസ്റ്റിലാണ് പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ സി.പി രജിത തോന്നക്കൽ സ്വദേശി ജയചന്ദ്രനേയും മകളേയും മൊബൈൽ മോഷ്ടാക്കളായി ചിത്രീകരിക്കാൻ ശ്രമിച്ചത്

Update: 2021-10-06 13:51 GMT
Advertising

ആറ്റിങ്ങലിലെ അച്ഛനേയും മകളേയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യമായി വിചാരണ ചെയ്ത സംഭവത്തില്‍  നടപടിക്ക് എസ്.സി കമ്മീഷൻ നിർദേശം.ഉദ്യോഗസ്ഥയെ യൂണിഫോം അണിഞ്ഞുള്ള ജോലിയിൽ നിന്ന് മാറ്റി നിർത്തണം എന്നാണ് നിര്‍ദേശം. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും കമീഷൻ ആവശ്യപ്പെട്ടു. 

 കഴിഞ്ഞ ഓഗസ്റ്റിലാണ് പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ സി.പി രജിത തോന്നക്കൽ സ്വദേശി ജയചന്ദ്രനേയും മകളേയും മൊബൈൽ മോഷ്ടാക്കളായി ചിത്രീകരിക്കാൻ ശ്രമിച്ചത്. തന്‍റെ മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ചാണ് രജിത അച്ഛനേയും മകളേയും പരസ്യമായി വിചാരണ ചെയ്തത്. ജനമധ്യത്തിൽ  ജയചന്ദ്രനേയും മകളേയും അപമാനിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഇതിനെത്തുടർന്ന് രജിതയെ റൂറൽ എസ്.പി ഓഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ തങ്ങളെ അപമാനിച്ച ഉദ്യോഗസ്ഥക്കെതിരെ കനത്ത നടപടി വേണമെന്നാണ് ജയചന്ദ്രന്റേയും കുടുംബത്തിന്റേയും ആവശ്യം.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News