ബാലചന്ദ്രകുമാർ വിശ്വാസയോഗ്യമായ സാക്ഷി, അസാധാരണമായ കേസാണിതെന്ന് പ്രോസിക്യൂഷൻ
ബാലചന്ദ്ര കുമാറിന് ബൈജുപൗലോസുമായി ബന്ധമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ പറയുന്നതിൽ ഒരു അടിസ്ഥാനവുമില്ല
നടിയെ ആക്രമിച്ച കേസിൽ വാദം തുടർന്നുകൊണ്ടിരിക്കെ ബാലചന്ദ്രകുമാർ വിശ്വാസയോഗ്യമായ സാക്ഷിയെന്ന് പ്രോസിക്യൂഷൻ. ബാലചന്ദ്ര കുമാറിന് ബൈജുപൗലോസുമായി ബന്ധമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ പറയുന്നതിൽ ഒരു അടിസ്ഥാനവുമില്ല. പരാതി നൽകിയ ശേഷം ചാനൽ ചർച്ചക്ക് വന്നപ്പോഴാണ് ബാലചന്ദ്ര കുമാറിനെ ആദ്യമായി കാണുന്നത്. ബാലചന്ദ്ര കുമാറിന്റെ പരാതിയിൽ അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയാണ് നെടുമ്പാശ്ശേരി എസ്.എച്ച്. ഓക്ക് പരാതി കൈമാറിയത്. തുടരന്വേഷണത്തിന് കോടതിയിൽ അപേക്ഷ നൽകുക മാത്രമാണ് ബൈജു പൗലോസ് ചെയ്തത്. കേസ് അട്ടിമറിക്കാനാണെന്ന ദിലീപിന്റെ അഭിഭാഷകന്റെ വാദം തെറ്റാണ്. അത് നിലനിൽക്കുന്നതല്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
ബാലചന്ദ്ര കുമാറിന്റെ പരാതിയിൽ ബൈജു പൗലോസ് ക്രൈംബ്രാഞ്ചിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ബാലചന്ദ്രകുമാർ ചാനലിൽ നൽകിയ അഭിമുഖത്തെ തുടർന്നാണ് ബൈജു പൗലോസിന്റെ പരാതി വരുന്നത്. കേസിന്റെ കൃത്യമായ നടപടി ക്രമങ്ങൾ നടത്തിയാണ് അന്വേഷണം മുന്നോട്ട് പോവുന്നതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
ഇതെല്ലാം നിയമത്തിൻറെ പിടിയിൽ നിന്ന് രക്ഷപെടാൻ ദിലീപ് തന്ത്രമൊരുക്കുന്നതാണ്. കുടുംബത്തെ അപായപ്പെടുത്തുമെന്ന് ബാലചന്ദ്രകുമാറും ഭയപ്പെട്ടിരുന്നു. ഇതിനാലാണ് പൊലീസിനെ വിവരം അറിയിച്ചത്. സാക്ഷിക്കറിയാവുന്ന കാര്യങ്ങള്‍ അയാള്‍ ഭാര്യയോട് പറഞ്ഞിരുന്നു. ഗൂഢാലോചനയെ കുറിച്ച് പുറത്ത് പറഞ്ഞാൽ ദിലീപ് കൊല്ലുമോ എന്ന് ബാലചന്ദ്രകുമാറിനോട് ഭാര്യ ചോദിച്ചിരുന്നു അതുകൊണ്ടാണ് ബാലചന്ദ്രകുമാര്‍ പരാതി നല‍്കാതിരുന്നതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥനെയും മറ്റ് ഉദ്യോഗസ്ഥരെയും വകവരുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്നത് വ്യക്തമാണ്. ഗൂഢാലോചന സംബന്ധിച്ച് കൃത്യമായ തെളിവു ലഭിച്ചതനുസരിച്ചാണ് ബൈജു പൗലോസ് പരാതിയുമായി മുന്നോട്ടു വന്നത്. ബാലചന്ദ്രകുമാറിന്റെ സ്ഥിരതയുള്ള മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഓഡിയോയും മറ്റും പിന്തുണ നൽകുന്ന തെളിവു മാത്രമാണ്.
മൊഴിമാറ്റാന്‍ ആലുവ സ്വദേശി സലിമിന് പണം വാഗ്ദാനം ചെയ്തു. ദിലീപിന്‍റെ സുഹ്യത്ത് ശരത്താണിത് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥരെ ഏത് രീതിയില്‍ കൊല്ലണമെന്ന് വരെ പ്‌ളാനിംഗ് നടന്നു. ആലുവക്കാരനായ ദോഹ വ്യവസായി സലീമിൻറെ മൊഴി നിര്ണായകമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
സാധാരണഗതിയിൽ ഇത്തരം ഗൂഢാലോചനകളിൽ സാക്ഷിയെ കിട്ടാറില്ല. പ്രതിഭാഗം ആരോപിച്ചതുപോലെ കള്ളസാക്ഷിയല്ല. ഇത്തരം കേസുകൾ തെളിയിക്കാൻ നേരിട്ടുള്ള തെളിവുകൾ ഉണ്ടാവാറില്ല. ഈ കേസിൽ നേരിട്ടുളള തെളിവുകളുണ്ട്.
ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ആണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഗൂഢാലോചനയ്ക്ക് അപ്പുറം ദിലീപിനെതിരെ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ കത്തിക്കണമെന്ന് അനൂപ് പറഞ്ഞിട്ടുണ്ട്. സാധാരണഗതിയിൽ ഇത്തരം ഗൂഢാലോചനകളിൽ സാക്ഷിയെ കിട്ടാറില്ല. പ്രതിഭാഗം ആരോപിച്ചതുപോലെ കള്ളസാക്ഷിയല്ല. ഇത്തരം കേസുകൾ തെളിയിക്കാൻ നേരിട്ടുള്ള തെളിവുകൾ ഉണ്ടാവാറില്ല. ഈ കേസിൽ നേരിട്ടുളള തെളിവുകളുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരെ കത്തിക്കണമെന്ന് അനൂപ് പറഞ്ഞിട്ടുണ്ട്. ഗൂഢാലോചന മാത്രമല്ല കൃത്യം നടത്താനുള്ള പദ്ധതിയും ഇട്ടിരുന്നു. നിയമപരമായി ഏറെ വിശ്വാസ്യതയുള്ള സാക്ഷിയാണ് ബാലചന്ദ്രകുമാറെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.