കത്ത് വിവാദത്തിൽ സമരം ശക്തമാക്കാനൊരുങ്ങി ബി.ജെ.പി; മേയര്‍ക്കെതിരെ പ്രതിഷേധം തുടരും

ഡി.ആർ അനിലിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷ് പറഞ്ഞു

Update: 2022-12-17 01:15 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ സമരം ശക്തമാക്കാനൊരുങ്ങി ബി.ജെ.പി. കൗൺസിൽ ഹാളിൽ ഉപവാസമിരുന്ന കൗൺസിലർമാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. ഡി.ആർ അനിലിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷ് പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിലെ പ്രതിഷേധത്തിന് പിന്നാലെ നഗരസഭ കൗൺസിൽ ഹാളിൽ ഉപവാസമിരുന്ന ബി.ജെ.പി കൗൺസിലർമാരെ രാത്രി വൈകിയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. രാത്രിയിൽ അറസ്റ്റ് പറ്റില്ലെന്ന് ബി.ജെ.പി നിലപാട് അറിയിച്ചതോടെ പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ പ്രതിഷേധവുമായി ബി ജെ.പി രംഗത്തെത്തിയതോടെ അറസ്റ്റ് ചെയത കൗൺസിലർമാരെ വിട്ടയച്ചു. സി.പി.എമ്മിന്‍റെ ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണ് അറസ്റ്റ് എന്ന് ആരോപിച്ച ബി.ജെ.പി നാളെ മുതൽ സമരം ശക്തമാക്കുമെന്ന് അറിയിച്ചു. അതേസമയം ഡി.ആർ അനിലിന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തിലും പ്രതിഷേധം തുടരാനാണ് ബി.ജെ.പി തീരുമാനം. അനിലിനെതിരെ നിയമപരമായി മുന്നോട്ടു പോകാനും തീരുമാനിച്ചിട്ടുണ്ട്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News