മാങ്കുളത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം; ബ്ലോക്ക് പഞ്ചായത്തംഗം അറസ്റ്റിൽ
സംഘർഷത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു
Update: 2024-02-03 04:58 GMT
ഇടുക്കി: ഇടുക്കി മാങ്കുളത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം അറസ്റ്റിൽ. വനം വകുപ്പുദ്യോഗസ്ഥരെ മർദിച്ചെന്ന പരാതിയിൽ ദേവികുളം ബ്ലോക്ക് പഞ്ചായത്തംഗം പ്രവീണിനെയാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പൻ കുത്തിലെ പവലിയൻ നിർമാണത്തിന്‍റെ പേരിലായിരുന്നു വനം വകുപ്പുദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായത്. സംഘർഷത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
Updating...