'ചെമ്പക്കരയിലും കള്ളവോട്ട്'; മരിച്ച നാലുപേരുടെ വോട്ടു ചെയ്‌തെന്ന് കോൺഗ്രസ്

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പരാതി നൽകി.

Update: 2022-05-31 09:24 GMT
Editor : abs | By : Web Desk
Advertising

കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ചെമ്പക്കരയിലെ സെന്റ് ജോർജ് യുപിഎസ് സ്‌കൂളിലെ ബൂത്തിൽ കള്ളവോട്ട് നടന്നെന്ന് കോൺഗ്രസ്. മരിച്ച നാല് പേരുടെ വോട്ട് ചെയ്‌തെന്നാണ് ആരോപണം. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പരാതി നൽകി.

അതേസമയം തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നിയിൽ കള്ളവോട്ടിന് ശ്രമിച്ചയാൾ അറസ്റ്റിൽ. ടി.എം സഞ്ജുവെന്ന വോട്ടറുടെ പേരിലുള്ള വോട്ട് ചെയ്യാനെത്തിയ ആല്‍ബിന്‍ എന്നയാളാണ് അറസ്റ്റിലായത്. കള്ളവോട്ട് ചെയ്യാനെത്തിയ ആല്‍ബിനെ യു.ഡി.എഫ് പ്രവർത്തകർ തടയുകയായിരുന്നു. ഇയാള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

ടി എം സഞ്ജു പ്രവാസിയാണെന്നാണ് വിവരം. സഞ്ജു നായര്‍ എന്ന ഐഡന്‍റിറ്റി കാര്‍ഡ് കാണിച്ചതോടെയാണ് പ്രിസൈഡിങ് ഓഫീസര്‍ക്ക് സംശയം തോന്നിയത്. ഇയാള്‍ വോട്ടര്‍ പട്ടികയിലെ സഞ്ജു അല്ലെന്ന് യു.ഡി.എഫ് ബൂത്ത് ഏജന്‍റ് തിരിച്ചറിഞ്ഞു. സഞ്ജു നായര്‍ എന്ന പേരിലുള്ള വ്യാജ ഐഡന്‍റിറ്റി കാര്‍ഡാണ് ഇയാള്‍ കൊണ്ടുവന്നതെന്നാണ് വ്യക്തമാകുന്നത്. സി.പി.എം വ്യാപകമായി കള്ളവോട്ടിന് ശ്രമിക്കുമെന്ന യു.ഡിഎഫിന്‍റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News