"തിങ്കളാഴ്ച നടക്കുന്ന ഹർത്താൽ തടയാനാകില്ല";ഹൈക്കോടതി

ഹർത്താൽ ദിനത്തിൽ താത്പര്യമുള്ളവർക്കു ജോലി ചെയ്യാമെന്ന് സർക്കാർ

Update: 2021-09-24 10:00 GMT
Editor : Midhun P | By : Web Desk
Advertising

തിങ്കളാഴ്ച പ്രഖ്യാപിച്ചിട്ടുള്ള ഹർത്താൽ ദിനത്തിൽ താത്പര്യമുള്ളവർക്കു ജോലി ചെയ്യാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതിനാവശ്യമായ സൗകര്യമൊരുക്കുമെന്നും സർക്കാർ പറഞ്ഞു. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തിങ്കളാഴ്ച നടത്തുന്ന ഹർത്താൽ നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും കോടതി തള്ളി.

ഹർത്താലിൽ പങ്കെടുക്കാത്തവർക്കു സംരക്ഷണമൊരുക്കുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. കർഷകർക്ക് പിന്തുണയുമായി പ്രഖ്യാപിച്ച ഭാരത് ബന്ദാണ് കേരളത്തിൽ ഹർത്താലായി ആചരിക്കുന്നത്. എൽഡിഎഫും യുഡിഎഫും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ ബിഎംഎസ് ഹർത്താലിന് പിന്തുണ നൽകുന്നില്ല. തിങ്കളാഴ്ച രാവിലെ ആറു മുതൽ ആറു വരെയാണ് ഹർത്താൽ. വാഹനങ്ങൾ നിരത്തിലിറങ്ങില്ലെന്നും കടകൾ തുറക്കില്ലെന്നും സംഘടനകൾ അറിയിച്ചിട്ടുണ്ട്.

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News