പി ജയരാജനെതിരായ കൊലയാളി പരാമർശം: കെ കെ രമയെ കോടതി കുറ്റവിമുക്തയാക്കി

ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് കോടിയേരി ബാലകൃഷ്ണൻ നൽകിയ കേസിലാണ് രമയെ കുറ്റവിമുക്തയാക്കിയത്

Update: 2021-12-07 07:32 GMT
Advertising

പി ജയരാജനെതിരെ കൊലയാളി പരാമർശം നടത്തിയെന്ന പരാതിയില്‍ കെ കെ രമ എംഎല്‍എയെ കോടതി കുറ്റവിമുക്തയാക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നൽകിയ കേസിലാണ് രമയെ കുറ്റവിമുക്തയാക്കിയത്.

ജയരാജനെ കൊലയാളിയെന്ന് വിളിച്ച് വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തിൽ സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ പരാതി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെര‍ഞ്ഞെടുപ്പ് കമ്മീഷനുമാണ് കോടിയേരി പരാതി നൽകിയത്. പരാതിയെ തുടർന്ന് രമയ്ക്കെതിരെ 171 ജി വകുപ്പ് പ്രകാരം കേസെടുക്കാൻ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു.

കോഴിക്കോട് ടൌണ്‍ പൊലീസ് ആണ് കേസെടുത്തത്. നടപടികള്‍ പുരോഗമിക്കവേ കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കെ കെ രമയെ കുറ്റവിമുക്തയാക്കിയത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News