ഉത്സവത്തിനിടെ എയ്ഡ് പോസ്റ്റ് തകർത്തു; ആർ.എസ്.എസ് പ്രവർത്തകരെന്ന് പൊലീസ്

ക്ഷേത്ര പരിസരത്ത് പാർട്ടികളുടെ കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷമെന്നു പൊലീസ്

Update: 2023-02-14 17:26 GMT

temple festival in Vellayani

Advertising

തിരുവനന്തപുരം: വെള്ളായണി ക്ഷേത്ര ഉത്സവത്തിനിടെ സംഘർഷം. പൊലീസിന്റെ താൽക്കാലിക എയ്ഡ് പോസ്റ്റ് ചിലർ തകർത്തു. ആർ.എസ്.എസ് പ്രവർത്തകരാണ് എയ്ഡ് പോസ്റ്റ് തകർത്തതെന്ന് പൊലീസ് പറഞ്ഞു. ക്ഷേത്രപരിസരത്ത് ഏതെങ്കിലും പാർട്ടികളുടെ കൊടി കെട്ടുന്നതിന് ജില്ലാ കലക്ടർ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ആർ.എസ്.എസ് പ്രവർത്തകർ പൊലീസ് എയ്ഡ് പോസ്റ്റ്, മീഡിയ സെൻറർ എന്നിവ കാവി നിറത്തിലാണ് ഒരുക്കിയിരുന്നത്. ഇതിനെ തുടർന്ന് പൊലീസ് മറ്റൊരു എയ്ഡ് പോസ്റ്റ് ഉണ്ടാക്കുകയായിരുന്നു. ഇതാണ് ഒരു കൂട്ടം ആളുകൾക്ക് നശിപ്പിച്ചത്.

അതേസമയം, പ്രതികൾക്കെതിരെ പൊതു മുതൽ നശിപ്പിച്ചതിനും ജോലി തടസപ്പെടുത്തിയതിനും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കണ്ടാലറിയുന്ന 50 ഓളം ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസേടെുക്കുമെന്നും പറഞ്ഞു.

Full View

Clash during temple festival in Vellayani. Some people broke the temporary police aid post

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News