കോയമ്പത്തൂർ സ്ഫോടന കേസ്; കൊച്ചിയിൽ നാലിടങ്ങളിൽ എൻഐഎ റെയ്‌ഡ്
മുഖ്യപ്രതി മുഹമ്മദ് ഷാരിഖിനെ സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് റെയ്ഡ്
കൊച്ചി: കൊച്ചിയിൽ നാലിടങ്ങളിൽ എൻ ഐ എ റെയ്ഡ്. ആലുവ, എടത്തല, മട്ടാഞ്ചേരി, പറവൂർ എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. പറവൂരിൽ രണ്ടിടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. കോയമ്പത്തൂർ കാർ സ്ഫോടന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. മുഖ്യപ്രതി മുഹമ്മദ് ഷാരിഖിനെ സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് റെയ്ഡ്.
കേരളത്തിന് പുറമേ കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും വ്യാപക പരിശോധന നടക്കുന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ആകെ അറുപത് ഇടങ്ങളിൽ റെയ്ഡ് നടക്കുന്നതായാണ് വിവരം. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിന്റെ ഭാര്യ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻഐഎ നടപടി.
ഒക്ടോബർ 23ന് പുലർച്ചെ 4.03നാണ് കോട്ടമേട് സംഗമേശ്വരർ ക്ഷേത്രത്തിനു മുന്നിൽ കാറിൽ രണ്ടു ചെറിയ സ്‌ഫോടനങ്ങളും ഒരു വൻ സ്‌ഫോടനവും നടന്നത്. ഡ്രൈവറുടെ സീറ്റിൽ നിന്ന് ഏതാനും അടി ദൂരെ ക്ഷേത്രത്തിനു മുന്നിലെ റോഡിലാണ് ജമേഷ മുബിന്റെ മൃതദേഹം കണ്ടെത്തിയത്.
updating...