ഗോഡ്സെ അനുകൂല കമന്‍റ്; എൻ.ഐ.ടി അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന് സി പി എം

എൻ ഐ ടി പോലുള്ള സ്ഥാപനങ്ങളിലെ അധ്യാപകരിൽ പലരും ആർ എസ് എസിൻ്റെ വിദ്വേഷ രാഷ്ട്രീയം പിന്തുടരുന്നവരാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിൻ്റെ പ്രസ്താവന

Update: 2024-02-04 18:33 GMT
Advertising

കോഴിക്കോട്: ഗോഡ്സെക്ക് നന്ദി പറഞ്ഞ എൻ ഐ ടി അധ്യാപികയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി പി എം. ഉന്നത അക്കാദമിക് കേന്ദ്രത്തിൽ അധ്യാപികയായി തുടരാൻ അർതയുണ്ടോ എന്ന് പരിശോധിക്കണം. എൻ ഐ ടി പോലുള്ള സ്ഥാപനങ്ങളിലെ അധ്യാപകരിൽ പലരും ആർ എസ് എസിൻ്റെ വിദ്വേഷ രാഷ്ട്രീയം പിന്തുടരുന്നവരാണെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിൻ്റെ പ്രസ്താവനയിൽ പറയുന്നു.

ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എൻ.ഐ.ടി പ്രൊഫസർ ഷൈജ ആണ്ടവൻ ഗാന്ധിയെ അപഹസിച്ച് കമന്റിട്ടത്. 'പ്രൗഡ് ഓഫ് ഗോഡ്സെ ഫോർ സേവിംഗ് ഇന്ത്യ' (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്സെയിൽ ഞാൻ അഭിമാനം കൊള്ളുന്നു') വെന്നായിരുന്നു കമന്റ്. 'ഹിന്ദു മഹാസഭാ പ്രവർത്തകൻ നഥൂറാം വിനായക് ഗോഡ്‌സെ. ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ' എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്. സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസ്  ഷൈജക്കെതിരെ കേസെടുത്തിരുന്നു.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News