മഹാരാജാസ് കോളേജിന്‍റെ ഓട്ടോണമസ് പദവി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി യു.ജി.സി ക്കും ഗവണർക്കും നിവേദനം നൽകി

Update: 2023-06-08 13:49 GMT

Maharaja's College

Advertising

എറണാകുളം: മഹാരാജാസ് കോളേജിൻറെ ഓട്ടോണമസ് പദവി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി യു.ജി.സി ക്കും ഗവണർക്കും നിവേദനം നൽകി. പരീക്ഷ നടത്തിപ്പുൾപ്പെടെയുള്ള ചുമതല എം.ജി സർവകലാശാല യുടെ നിയന്ത്രണത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. 

 എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി  പി.എം ആർഷോയുടെ മൂന്നാം സെമസ്റ്റർ ആർക്കിയോളജി പരീക്ഷയുടെ മാർക്ക് ലിസ്റ്റ് വിവാദമായതോടെയാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ പരാതി നല്‍കിയത്. പരീക്ഷ എഴുതാത്ത ആർഷോയുടെ മാർക്ക് ലിസ്റ്റിൽ, പാസായി എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഒരു വിഷയത്തിലും മാർക്ക് കാണിച്ചിട്ടില്ലാത്ത മാർക്ക്‌ ലിസിറ്റിലാണ് ആർഷോ പരീക്ഷ പാസായി എന്നെഴുതിയത്.

എന്നാൽ, മാർക്ക് ലിസ്റ്റ് വിവാദമായതോടെ ഇത് തിരുത്തി കോളജ് രം​ഗത്തെത്തി. ആർഷോ ജയിച്ചെന്ന മാർക്ക് ലിസ്റ്റാണ് കോളജ് അധികൃതർ തിരുത്തിയത്. ആർഷോ തോറ്റതായി രേഖപ്പെടുത്തി മാർക്ക് ലിസ്റ്റ് പുതുക്കി. ആർഷോ പരീക്ഷ എഴുതിയിട്ടില്ലെന്നും അതിനാൽ തോറ്റു എന്നുമാണ് പുതിയ മാർക്ക് ലിസ്റ്റിലുള്ളത്.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News