മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ പൊളിച്ചുനീക്കണം: ലക്ഷദ്വീപില്‍ വീണ്ടും വിവാദ ഉത്തരവ്

നിര്‍മാണം ഏഴ് ദിവസത്തിനകം പൊളിച്ചു നീക്കണം. അല്ലാത്ത പക്ഷം റവന്യു വകുപ്പ് നടപടിയെടുക്കും.

Update: 2021-06-25 06:36 GMT
Editor : Suhail | By : Web Desk
Advertising

ചെറിയം ദ്വീപിലെ ഷെഡുകൾ പൊളിച്ചുമാറ്റണമെന്ന് ലക്ഷദ്വീപ് ഭരണകൂടം. തേങ്ങ സൂക്ഷിക്കുന്നതിനും മത്സ്യ ബന്ധന ആവശ്യങ്ങൾക്കുമുള്ള ഷെഡ്ഡുകൾ പൊളിക്കാനാണ് കൽപ്പേനി ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ നോട്ടീസ് നൽകിയത്.

നിർമാണങ്ങൾ ഏഴ് ദിവസത്തിനുള്ളിൽ പൊളിക്കണം. പൊളിച്ചില്ലങ്കിൽ റവന്യു വകുപ്പ് പൊളിച്ചുമാറ്റുമെന്നും നോട്ടീസിൽ പറയുന്നുണ്ട്. ലക്ഷദ്വീപിലെ ആൾതാമസമില്ലാത്ത ടൂറിസം ദ്വീപിൽ പെട്ടതാണ് ചെറിയം ദ്വീപ്.

ചെറിയം ദ്വീപിന് സമീപമുള്ള കൽപ്പേനി ദ്വീപില്‍ വാസിക്കുന്നവരുടെ ഭൂമിയിലെ ഷെഡുകൾ പൊളിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. സ്വന്തം ഭൂമിയിൽ നിർമിച്ച ഭൂമി പൊളിച്ച് നീക്കണമെന്നും അല്ലാത്തപക്ഷം റവന്യു വകുപ്പ് പൊളിച്ചുമാറ്റുമെന്നും കൽപ്പേനി ബ്ലോക് ഡവലപ്മെന്റ് ഓഫീസറുടെ നോട്ടീസിൽ പറയുന്നു. പൊളിച്ചുമാറ്റുന്നതിന് ഉണ്ടാകുന്ന ചെലവ് ഉടമകളിൽ നിന്ന് ഈടാക്കുമെന്നും നോട്ടീസിൽ പറയുന്നുണ്ട്.

ദ്വീപിലെ നിർമാണം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്ലോക് ഡവലപ്മെന്റ് ഓഫീസറുടെ നടപടി. നേരത്തെ, ദ്വീപിലെ മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചു നീക്കിയത് ഹൈക്കോടതിയിൽ അടക്കം ചോദ്യം ചെയ്യപ്പെട്ടിരിക്കെയാണ് പുതിയ നോട്ടീസ് വന്നിരിക്കുന്നത്. 

Full View

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News