കോവിഡ് കേസുകൾ ഉയരുന്നു; മൂന്നാം ദിവസവും രണ്ടായിരം കടന്ന് രോഗികള്‍, കൂടുതൽ കേസുകൾ എറണാകുളത്ത്

എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം

Update: 2022-06-10 01:20 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് രോഗികൾ രണ്ടായിരം കടന്നു. ഇന്നലെ 2,415 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കേസുകൾ രണ്ടായിരം കടന്നതിനുശേഷമുള്ള ഉയർന്ന കണക്കാണിത്. അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് പന്ത്രണ്ട് ശതമാനമായി. സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകൾ പന്ത്രണ്ടായിരം കടന്നു. എറണാകുളത്താണ് തുടർച്ചയായി കൂടുതൽ കേസുകൾ രേഖപ്പെടുത്തുന്നത്.

ഇന്നലെ 796 പേർക്കാണ് രോഗബാധയുണ്ടായത്. അയ്യായിരത്തോടടുക്കുകയാണ് എറണാകുളത്തെ ആക്ടീവ് കേസുകൾ. തിരുവനന്തപുരത്ത് 368 പേർക്കും കോട്ടയത്ത് 260 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ഈ മൂന്ന് ജില്ലകളിലും അതീവശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

കോവിഡ് വാക്സിനെടുക്കാനുള്ളവർ എത്രയും പെട്ടെന്ന് വാക്‌സിനേഷൻ പൂർത്തിയാക്കണം. വാക്‌സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കാൻ വാർഡ് തലത്തിൽ ആരോഗ്യ പ്രവർത്തകർക്ക് ചുമതല നൽകിയിട്ടുണ്ട്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News