സെക്രട്ടേറിയറ്റിന് മുന്നിലെ അനധികൃത ഫ്ലക്സ് ബോർഡ്: കടുത്ത നിലപാടുമായി ഹൈക്കോടതി

സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷനെതിരെ പൊലീസ് കേസെടുത്തു

Update: 2025-01-15 12:50 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

എറണാകുളം: സെക്രട്ടേറിയറ്റിന് മുന്നിൽ മാർഗ തടസം സൃഷ്ടിച്ച് ഫ്ലക്സ് സ്ഥാപിച്ചതിനെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി. സംഭവത്തിൽ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. നിയമലംഘനം നിസാരമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ബോർഡ് മാറ്റിയതിനുള്ള ചെലവ് എത്രയെന്നതിൽ വിശദീകരണം നൽകണമെന്നും കോടതി വ്യക്തമാക്കി.

സംഭവത്തിൽ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷനെതിരെ പൊലീസ് കേസെടുത്തു. സെക്രട്ടേറിയറ്റിന് മുന്നിൽ മാർഗ തടസം സൃഷ്ടിച്ചതിന് കോർപറേഷൻ സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. മുഖ്യമന്ത്രിയുടെ കട്ട് ഔട്ട് ഉൾപ്പെടെയുള്ള ഫ്ലക്സ് കോർപറേഷൻ നീക്കിയിരുന്നു.

നിയമങ്ങൾക്കനുസരിച്ച് മാത്രമേ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കാൻ കഴിയുകയുള്ളു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് അനുമതി വാങ്ങണമെന്നും പ്രചാരണ പ്രവർത്തനങ്ങൾ ആകെ ഇല്ലാതാക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News