കോവിഡ് കേസുകൾ കുറയുന്നില്ല; വീണ്ടും ഉയർന്ന് ടിപിആർ
നാലു വടക്കൻ ജില്ലകളിൽ 2,000ത്തിനു മുകളിലാണ് പ്രതിദിന രോഗികളുടെ എണ്ണം
സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറയുന്നില്ല. ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞതോടെ ടിപിആർ നിരക്ക് വീണ്ടും ഉയർന്നു. ജാഗ്രതയോടെ ഓണം ആഘോഷിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദിനംപ്രതി ഒന്നരലക്ഷത്തിനു മുകളിൽ സാംപിളുകൾ പരിശോധിക്കാറുള്ളയിടത്ത് ഇന്നലെ 1.19 ലക്ഷമാണ് പരീക്ഷിച്ചത്. ഇതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നു. 16.94 ആണ് ഇപ്പോഴത്തെ ടിപിആർ നിരക്ക്. ഇതോടൊപ്പം രോഗികളുടെ എണ്ണത്തിലും കുറവില്ല.
ഓണം കഴിഞ്ഞാൽ രോഗികളുടെ എണ്ണം ഇനിയും ഉയരുമെന്ന ആശങ്ക ആരോഗ്യ വകുപ്പിനുണ്ട്. ഇതിനാലാണ് ആഘോഷങ്ങൾ ജാഗ്രതയോടെ വേണമെന്ന ജാഗ്രതാനിർദേശം മന്ത്രാലയം പുറത്തിറക്കിയത്. നാലു വടക്കൻ ജില്ലകളിൽ 2,000ത്തിനു മുകളിലാണ് പ്രതിദിന രോഗികളുടെ എണ്ണം. ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ വാർഡുകളുടെ എണ്ണം 414 ആയി കുറഞ്ഞിട്ടുണ്ട്. വാക്‌സിനേഷൻ വേഗത്തിലാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. സെപ്റ്റംബർ അവസാനത്തോടെ എല്ലാവർക്കും ആദ്യ ഡോസ് വാകസിൻ നൽകുകയാണ് ലക്ഷ്യം.