ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കോവിഡ് പരിശോധന

വൈറസ് ജനതികമാറ്റം പഠിക്കാൻ ജീനോം പഠനം നടത്താനും തീരുമാനം.

Update: 2021-04-20 09:17 GMT
Editor : Nidhin | By : Web Desk
Advertising

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കോവിഡ് പരിശോധന നടത്താൻ കോവിഡ് കോർ കമ്മിറ്റി തീരുമാനം. ജില്ലാ ശരാശരിയെക്കാൾ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും പരിശോധന. വൈറസ് ജനതികമാറ്റം പഠിക്കാൻ ജീനോം പഠനം നടത്താനും തീരുമാനം.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എല്ലാ ജില്ലാ കളക്ടർമാരും പങ്കെടുത്തു. പഞ്ചായത്തടിസ്ഥാനത്തിലായിരിക്കും പരിശോധന നടത്തുക. നിലവിൽ ജില്ലയിലെ ആശുപത്രികളുടെയും ഐസിയുകളുടേയും അവസ്ഥ തൃപ്തികരമാണെന്നും യോഗം വിലയിരുത്തി. സംസ്ഥാനത്ത് നാളെയും മറ്റന്നാളും കൂട്ട പരിശോധന നടത്താൻ നേരത്തെ തീരുമാനമെടുത്തിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 3 ശതമാനത്തിൽ എത്തിക്കാനാണ് സംസ്ഥാനം ലക്ഷ്യം വയ്ക്കുന്നത്.

നിലവിൽ 15 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. മറ്റു സർക്കാർ വകുപ്പുകളിൽ നിന്നുള്ള ജീവനക്കാരെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിയോഗിക്കാനും യോഗത്തിൽ ധാരണയായി. രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ വാക്‌സിൻ എത്തുമെന്ന് കേന്ദ്രം വ്യക്തമാക്കിയതായി ചീഫ് സെക്രട്ടറി അറിയിച്ചു.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News