'സന്ദീപ് വാര്യരെ ഉത്തമനായ സഖാവാക്കാന്‍ നോക്കി, കോൺഗ്രസിൽ ചേർന്നപ്പോൾ വർഗീയ പരസ്യം നൽകിയത് എന്തിന്?'; സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിപിഎം കൊല്ലം ജില്ലാ സമ്മേളന പ്രതിനിധി ചർച്ചയിൽ ആയിരുന്നു വിമർശനം

Update: 2024-12-12 05:40 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊല്ലം: സന്ദീപ് വാര്യരെ ഉത്തമനായ സഖാവാക്കാൻ ശ്രമം നടന്നുവെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം. സന്ദീപ് കോൺഗ്രസിൽ ചേർന്നപ്പോൾ വർഗീയ പരസ്യം നൽകിയത് എന്തിനെന്ന ചോദ്യവും ഉയർന്നു. പാർട്ടിയിലെ സ്ഥാനങ്ങൾക്ക് പ്രായത്തിന് പകരം വകതിരിവ് മാനദണ്ഡമാക്കണമെന്നും പ്രതിനിധികൾ വിമർശിച്ചു.സിപിഎം കൊല്ലം ജില്ലാ സമ്മേളന പ്രതിനിധി ചർച്ചയിൽ ആയിരുന്നു വിമർശനം.

പാർട്ടിയിൽ വിരമിക്കൽ പ്രായം 75 നോക്കിയല്ല കണക്കാക്കേണ്ടത്. വിവരക്കേട് പറയുന്നവരെ ഉടനടി ഒഴിവാക്കണം.ഇ.പി ജയരാജൻ, എ. കെ ബാലൻ വിവാദങ്ങൾ ഉന്നയിച്ചയിരുന്നു വിമർശനം.പൊലീസ് സ്റ്റേഷനുകളിൽ ചെന്നാൽ സിപിഎമ്മുകാരെ ആട്ടി അകറ്റുകയാണ്. കോൺഗ്രസുകാർക്കും ബിജെപികാർക്കും കിട്ടുന്ന പരിഗണന പോലും ലഭിക്കുന്നില്ല. പൊലീസിന് മേൽ നിയന്ത്രണം നഷ്ടപ്പെട്ടത് കൊണ്ടാണ് ഇങ്ങനെയെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. സിപിഎം നേതാക്കൾ ആത്മകഥ എഴുതരുതെന്നും ആവശ്യപ്പെട്ടു. പി.ജയരാജന്‍റെ ആത്മകഥാ വിവാദം ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. അതേസമയം  സമ്മേളന പ്രതിനിധികൾക്ക് വിതരണം ചെയ്ത പ്രവർത്തന റിപ്പോര്‍ട്ട് തിരികെ വാങ്ങി. റിപ്പോർട്ടിലെ വിവരങ്ങൾ പ്രതിനിധികൾ പുറത്ത് നൽകി എന്ന വിലയിരുത്തലിലാണ്  നടപടി.

യുവ നേതാക്കളുടെ പ്രകടനം മോശമാണെന്നും സമ്മേളനം വിലയിരുത്തി. യുവാക്കൾക്ക് അവസരം നൽകിയത് തിരിച്ചടിയായി. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്‍റെ പ്രവർത്തനം പാർട്ടിക്ക് ചേർന്നതല്ല. ആര്യ രാജേന്ദ്രനെ മേയറാക്കിയത് ആനമണ്ടത്തരം. മേയറുടെ പ്രവർത്തനങ്ങൾ പക്വതയില്ലാത്തത് എന്നും വിമർശനം . എ.എ റഹീമിനെ രാജ്യസഭ എംപി ആക്കിയത് കൊണ്ട് പാർട്ടിക്ക് ഗുണമുണ്ടായില്ല.റഹീമിന്‍റെ പ്രവർത്തനം പരിതാപകരമെന്നും പ്രതിനിധികളുടെ വിമർശനം.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News