'പൊളിച്ചടുക്കും നിന്നെ ഞാന്‍'; എസ്.ഐക്ക് സി.പി.എം നേതാവിന്റെ ഭീഷണി
മുഖ്യമന്ത്രി പറയുന്നത് അനുസരിക്കണം, അല്ലെങ്കില്‍ പൊളിച്ചടുക്കും നിന്നെ ഞാന്‍ എന്നാണ് സഞ്ജയന്റെ ഭീഷണി.
Update: 2021-07-15 16:26 GMT
തിരുവനന്തപുരം വിതുര എസ്.ഐക്ക് സി.പി.എം പ്രാദേശിക നേതാവിന്റെ ഭീഷണി. എസ്.ഐയെ നേരിട്ട് കൈകാര്യം ചെയ്യുമെന്നാണ് ഭീഷണി. കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ഭീഷണി.
വിതുര ഏരിയാ കമ്മിറ്റി അംഗം സഞ്ജയന്‍ ആണ് എസ്.ഐയെ ഭീഷണിപ്പെടുത്തിയത്. മുഖ്യമന്ത്രി പറയുന്നത് അനുസരിക്കണം, അല്ലെങ്കില്‍ പൊളിച്ചടുക്കും നിന്നെ ഞാന്‍ എന്നാണ് സഞ്ജയന്റെ ഭീഷണി.