ഹേമ കമ്മിറ്റി വിവാദങ്ങൾക്കിടെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്
പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ , സ്വമേധയാ കേസെടുക്കാൻ കഴിയില്ലെന്നണ് സർക്കാർ നിലപാട്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സി.പി.എമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ , സ്വമേധയാ കേസെടുക്കാൻ കഴിയില്ലെന്നണ് സർക്കാർ നിലപാട്.
എന്നാൽ റിപ്പോർട്ട് പൂർണമായും ഹൈക്കോടതി വിളിച്ചുവരുത്താൻ തീരുമാനിച്ചത് പാർട്ടി സെക്രട്ടറിയേറ്റ് ചർച്ച ചെയ്തേക്കും. കോടതി തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കാനാണ് സർക്കാരിന്‍റെ നീക്കം. റിപ്പോർട്ടിൽ പറയുന്ന ആരോപണവിധേയർക്കെതിരെ കേസെടുക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം പ്രതിരോധിക്കാൻ ആവശ്യമായ രാഷ്ട്രീയ തീരുമാനങ്ങളും യോഗത്തിൽ ഉണ്ടായേക്കും.
അതേസമയം ഹേമ കമ്മീഷൻ റിപ്പോർട്ടിൽ വിവാദം ചൂടുപിടിക്കുമ്പോഴും അമ്മ ഭാരവാഹികള്‍ മൗനം തുടരുകയാണ്. റിപ്പോർട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിന്‍റെ പ്രതികരണം. എന്നാൽ പിന്നീട് ഇതിനെക്കുറിച്ച് പ്രതികരിക്കാൻ അമ്മയുടെ നേതൃത്വം തയ്യാറായിട്ടില്ല. സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന സൈബർ അക്രമണത്തെ ഡബ്ള്യൂ. സി. സി അപലപിച്ചിരുന്നു. അനിവാര്യമായ വിശദീകരണമെന്നാണ് ഡബ്ള്യൂ. സി.സിയുടെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് നടി മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്. മുദ്രവെച്ച കവറിൽ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.