‘ലൈംഗിക ചുവയോടെ സംസാരിക്കുന്നു’; സിപിഎം പ്രാദേശിക നേതാവിനെതിരെ പരാതിയുമായി വനിതാ അംഗം
‘ശല്യം സഹിക്കാതായതോടെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയേണ്ടി വന്നു’
Update: 2025-03-15 08:49 GMT


ആലപ്പുഴ: സിപിഎം വീയപുരം ലോക്കൽ കമ്മറ്റി സെക്രട്ടറി സൈമൺ എബ്രഹാമിനെതിരെ വനിതാ അംഗം നൽകിയ പരാതി പുറത്ത്. പാർട്ടി പരിപാടികൾക്ക് എത്തുമ്പോൾ ലൈംഗിക ചുവയോടെ സംസാരിക്കുന്നുവെന്നാണ് പരാതി.
ശല്യം സഹിക്കാതായതോടെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയേണ്ടി വന്നു. തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്നും ആത്മഹത്യയുടെ വക്കിലാണെന്നും യുവതി പരാതിയിൽ പറയുന്നു. സംസ്ഥാന സെക്രട്ടറിക്കുൾപ്പെടെ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനാൽ പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് യുവതി.
വീഡിയോ കാണാം: