മോൻസൺ ഓഹരി തട്ടിയെടുത്തെന്ന പരാതി; ടി.വി സംസ്കാര എം.ഡിയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന

Update: 2021-10-25 10:22 GMT
Advertising

ടി.വി സംസ്കാര എം ഡി ഹരിപ്രസാദിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന. സംസ്കാര ചാനലിന്റെ 1.51 കോടി രൂപയുടെ ഓഹരികൾ മോൻസൺ മാവുങ്കൽ തട്ടിയെടുത്തെന്ന കേസിലാണ് പരിശോധന.

മോൻസണ്‍ മാവുങ്കലിന്‍റെ വ്യാജ പുരാവസ്തു–സാമ്പത്തിക തട്ടിപ്പുകേസില്‍ മുൻ പൊലീസ് മേധാവിയും കൊച്ചി മെട്രോ എം.ഡിയുമായ ലോക്നാഥ് ബെഹ്‌റയുടെ മൊഴിയെടുത്തു. കൊച്ചിയിലെ ബെഹ്റയുടെ വസതിയില്‍ വെച്ചാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. എ.ഡി.ജി.പി ശ്രീജിത്ത്‌ ആണ് മൊഴിയെടുത്തത്. കേസുമായി ബന്ധപ്പെട്ട് ബെഹ്റക്ക് എന്തെല്ലാം അറിയാമെന്ന കാര്യമാണ് മൊഴിയില്‍ രേഖപ്പെടുത്തിയത്.

മോൻസണുമായുള്ള ബന്ധം, അടുപ്പം എന്നീ കാര്യങ്ങളും പൊലീസ് അന്വേഷിച്ചു. മോൻസണുമായി അടുത്ത ബന്ധമുള്ള ആളെന്ന നിലയില്‍ ലോക്നാഥ് ബെഹ്റ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബെഹ്റ മോൻസണിന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന്‍റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രവാസി മലയാളി അനിത പുല്ലയിലിന്‍റെ വാട്ട്സ് ആപ്പ് ചാറ്റിലും ബെഹ്റയുടെ പേര് പരാമര്‍ശിച്ചിരുന്നു. മോൻസണുമായുള്ള ബന്ധം വിവാദമായതോടെ കൊച്ചി മെട്രോ എം.ഡി സ്ഥാനത്തു നിന്നും ബെഹ്റ അവധിയെടുത്തിരുന്നു.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News