രാഹുൽ ഗാന്ധിക്കെതിരായ ഇ.ഡി നടപടി: തിരുവനന്തപുരത്ത് കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ചിൽ സംഘർഷം

കോൺഗ്രസിനെ തകർത്ത് ആധിപത്യം നേടാമെന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണെന്ന് കെ.സുധാകരൻ

Update: 2022-06-16 07:54 GMT
Editor : afsal137 | By : Web Desk
Advertising

തിരുവനന്തപുരം: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ഇ.ഡി നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നടന്ന രാജ്ഭവൻ മാർച്ചിൽ സംഘർഷം. കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് ജല പീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. രാഹുൽ ഗാന്ധിക്കെതിരായ ഇ.ഡി നടപടിയിൽ രാജ്യവ്യാപകമായ പ്രതിഷേധത്തിനാണ് കോൺഗ്രസ് ആഹ്വാനം ചെയ്തത്. .

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കമുള്ള മുതിർന്ന നേതാക്കൾ രാജ് ഭവൻ മാർച്ചിൽ പങ്കെടുത്തു. ഇവർ പോയതിന് തൊട്ടുപിന്നാലെയാണ് പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്. പൊലീസ് നിരവധി തവണ ഗ്രനേഡ് പ്രയോഗിച്ചു. ഏതാണ്ട് അര മണിക്കുറോളം നീണ്ടു നിൽക്കുന്നതായിരുന്നു സംഘർഷം.

കോൺഗ്രസിനെ തകർക്കാൻ കേന്ദ്ര സർക്കാറിനാകില്ലെന്ന് രാജ്ഭവൻ മാർച്ചിൽ സംസാരിക്കവെ കെ. സുധാകരൻ പറഞ്ഞു. കോൺഗ്രസിനെ തകർത്ത് ആധിപത്യം നേടാമെന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. അതേസമയം കോൺഗ്രിസിന്റെ ഡൽഹി രാജ്ഭവൻ മാർച്ചിലും പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News