കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ എം.എം വർഗീസിന് വീണ്ടും ഇ.ഡി നോട്ടീസ്

വോട്ടെടുപ്പ് ദിനമായ വെള്ളിയാഴ്ച വരെ ഹാജരാകാൻ കഴിയില്ലെന്ന വർഗീസിന്റെ മറുപടി തള്ളിയാണ് ഇ.ഡി പുതിയ നോട്ടീസ് നൽകിയത്

Update: 2024-04-23 04:51 GMT
Editor : Shaheer | By : Web Desk

എം.എം വര്‍ഗീസ്

Advertising

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വർഗീസിന് വീണ്ടും ഇ.ഡി നോട്ടീസ്. ഇന്ന് രാവിലെ പത്തരയ്ക്ക് ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം.

ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും വർഗീസ് ഇ.ഡി ഓഫീസിൽ എത്തിയിരുന്നില്ല. വോട്ടെടുപ്പ് ദിനമായ വെള്ളിയാഴ്ച വരെ ഹാജരാകാൻ കഴിയില്ലെന്ന വർഗീസിന്റെ മറുപടി തള്ളിയാണ് ഇ.ഡി പുതിയ നോട്ടീസ് നൽകിയത്.

സി.പി.എമ്മിന്റെ ഏരിയ കമ്മിറ്റികൾ അടക്കം വിവിധ കമ്മ.റ്റികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാനും ഇ.ഡി നിർദേശം നൽകിയിട്ടുണ്ട്. കരുവന്നൂർ ബാങ്കിൽ നിന്നും ബിനാമി വായ്പകൾ വഴി തട്ടിയെടുത്ത പണത്തിന്റെ പങ്ക് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്നാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്.

Full View

Summary: ED issues summons notice again to the CPM Thrissur district secretary MM Varghese in Karuvannur money laundering case

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News