ബി.ബി.സി ഡോക്യുമെന്ററി പ്രദർശിപ്പിക്കാനിരിക്കെ എറണാകുളം ലോ കോളജിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചു
ഇന്നലെയും ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് പ്രിൻസിപ്പൽ സ്വീകരിച്ചതെന്ന് എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞു.
കൊച്ചി: ബി.ബി.സി ഡോക്യുമെന്ററി പ്രദർശിപ്പിക്കാനിരിക്കെ എറണാകുളം ലോ കോളജിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കോളജ് അധികൃതരാണ് ഫീസ് ഊരിക്കളഞ്ഞത്. ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ഇന്നലെ പ്രദർശിപ്പിച്ചിരുന്നു. രണ്ടാം ഭാഗം ഇന്ന് പ്രദർശിപ്പിക്കാനിരിക്കെയാണ് ഫീസ് ഊരിയത്.
വിദ്യാർഥികൾ പ്രതിഷേധിച്ചതോടെ അധികൃതർ വൈദ്യുതി പുനഃസ്ഥാപിച്ചു. ഇന്നലെയും ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് പ്രിൻസിപ്പൽ സ്വീകരിച്ചതെന്ന് എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞു.
കെ.എസ്.യു പ്രവർത്തകരും ലോ കോളജിൽ മോദി സർക്കാരിനെതിരെ പ്രതിഷേധിച്ചു. പ്രധാനമന്ത്രിയുടെ കോലം കത്തിച്ചായിരുന്നു കെ.എസ്.യു പ്രതിഷേധം.
ഇന്നലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ അനുവദിക്കാതെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. പിന്നീട് ലാപ്‌ടോപ്പിലാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്.