ഫാർമസിസ്റ്റുകളുടെ കുറവ് മറ്റുജീവനക്കാരെ ഉപയോഗിച്ച് നികത്തൽ; ഇടുക്കി ഡി.എം.ഒയുടെ സർക്കുലറിനെതിരെ പ്രതിഷേധം

ഒഴിവുകൾ നികത്തുന്നതിനു പകരം മരുന്നു നൽകാൻ മറ്റാളുകളെ നിയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഫാർമസിസ്റ്റുകളുടെ സംഘടന

Update: 2022-04-05 01:24 GMT
Editor : Lissy P | By : Web Desk
Advertising

ഇടുക്കി: ഫാർമസിസ്റ്റുകളുടെ അഭാവം അതാത് സ്ഥാപനങ്ങളിലെ മാനവവിഭവശേഷി ഉപയോഗിച്ച് മറികടക്കണമെന്ന ഇടുക്കി ഡി.എം.ഒ യുടെ സർക്കുലറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സർക്കുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രജിസ്‌ട്രേഡ് ഫാർമസിസ്റ്റുകളുടെ സംഘടന രംഗത്തെത്തി.

ജില്ലയിലെ ആശുപത്രികളിൽ ഫാർമസിസ്റ്റുമാരുടെ കുറവുമൂലം മരുന്നുവിതരണം തടസപ്പെടുന്നതായുള്ള പരാതിക്ക് പരിഹാരമെന്ന നിലയിലാണ് ഡി.എം.ഒ സർക്കുലർ ഇറക്കിയിരിക്കുന്നത്. മെഡിക്കൽ ഓഫീസർമാരുടെ മേൽനോട്ടത്തിൽ സ്റ്റാഫ് നേഴ്‌സ് ഉൾപ്പെടെ മാനവ വിഭവ ശേഷിയുപയോഗിച്ച് ഈ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണമെന്നാണ് നിർദേശം.എന്നാൽ പി.എസ്.സി,എംപ്ലോയ്‌മെന്റ് റാങ്ക് ലിസ്റ്റുകൾ നിലവിലുള്ളപ്പോൾ ഒഴിവുകൾ നികത്തുന്നതിനു പകരം മരുന്നു നൽകാൻ മറ്റാളുകളെ നിയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന ആരോപണവുമായി രജിസ്‌ട്രേഡ് ഫാർമസിസ്റ്റുകളുടെ സംഘടന രംഗത്തെത്തി .

ക്വാളിഫൈഡ് ഫാർമസിസ്റ്റുകളുടെ അഭാവത്തിൽ മരുന്ന് വിതരണം ചെയ്യാൻ ഡോക്ടർമാർക്കാണ് അനുമതിയുള്ളത്.ആവശ്യമായ ക്രമീകരണമുണ്ടാക്കണമെന്ന ഹൈക്കോടതി പരാമർശം മറയാക്കിയാണ് ഈ നീക്കമെന്നും ആരോപണമുണ്ട്.സർക്കുലർ പിൻവലിക്കാത്തപക്ഷം പ്രതിഷേധം ശക്തമാക്കാനാണ് കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷന്റെ തീരുമാനം.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News