മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ആശുപത്രി കാന്റീനിൽ ഭക്ഷ്യവിഷബാധ
കാന്റീന്‍ നഗരസഭ ആരോഗ്യവിഭാഗം അടച്ചുപൂട്ടി
Update: 2024-06-20 08:02 GMT


എറണാകുളം: മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ആശുപത്രി കാന്റീനിൽ ഭക്ഷ്യവിഷബാധ. ഡോക്ടര്‍മാര്‍, നഴ്സിങ് വിദ്യാർഥികൾ എന്നിവർക്കുൾപ്പടെയാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ആശുപത്രി കാന്റീന്‍ നഗരസഭ ആരോഗ്യവിഭാഗം അടച്ചുപൂട്ടി. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കാൻ്റീന് ലൈസൻസില്ലെന്ന് കണ്ടെത്തി.
കാന്റീനിൽ നിന്ന് ചൊവ്വാഴ്ച ഭക്ഷണം കഴിച്ചവർക്കാണ് കൂടുതലായും ഭക്ഷ്യവിഷബാധയേറ്റത്. അസുഖബാധിതനായ ഒരാൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസാണ് നഗരസഭയെ കാര്യങ്ങൾ അറിയിച്ചത്. നിലവിൽ ആറ് പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇവർ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.