മുൻ എൽ.ജെ.ഡി നേതാവ് ഷെയ്ക്ക് പി. ഹാരിസ് നാളെ സിപിഎം അംഗത്വം സ്വീകരിക്കും
കോടിയേരി ബാലകൃഷ്ണനുമായി ഷെയ്ക് പി. ഹാരിസ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു
ലോക് താന്ത്രിക് ജനതാദൾ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക് പി. ഹാരിസും സഹ പ്രവർത്തകരും നാളെ സിപിഎം അംഗത്വം സ്വീകരിക്കും. ഷെയ്ക് പി. ഹാരിസ് ഉൾപ്പടെ 14 പേരാണ് നാളെ സിപിഎമ്മിൽ ചേരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരിക്കും എകെജി സെന്ററിൽ ഇവരെ സ്വീകരിക്കുക.
കോടിയേരി ബാലകൃഷ്ണനുമായി ഷെയ്ക് പി. ഹാരിസ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് എൽജെഡി ജനറൽ സെക്രട്ടറിയായിരുന്ന ഷെയ്ക് പി. ഹാരിസും മറ്റു നേതാക്കളും പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചത്. രാജിക്ക് ശേഷം സിപിഎം, സിപിഐ നേതാക്കളുമായി ഇവർ ആശയവിനിമയം നടത്തിയതാണ്. പുതിയ രാഷ്ട്രീയ നിലപാടുകൾ വിശദീകരിക്കാൻ തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30ന് ഷെയ്ഖ് പി ഹാരിസ് മാധ്യമങ്ങളെ കാണുന്നുണ്ട്. ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡൻറ് എം.വി ശ്രയംസ് കുമാർ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതായി കാണിച്ചായിരുന്നു അദ്ദേഹം പാർട്ടിയിൽ നിന്ന് രാജിവെച്ചത്. പ്രസിഡൻറിൻറെ നയങ്ങളോട് ഒത്തു പോവാൻ ബുദ്ധിമുട്ടുണ്ടെന്നും ഷെയ്ക്ക് പി.ഹാരിസ് വ്യക്തമാക്കിയിരുന്നു.