ഇന്ധനവില വർധന തുടരുന്നു; പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയും നാളെ കൂടും
അടിക്കിടെയുണ്ടാവുന്ന ഇന്ധനവില വർധന ഭക്ഷ്യവില വർധനയിലേക്കും നയിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ
Update: 2022-04-03 16:29 GMT
രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയുമായണ് നാളെ വർധിക്കുന്നത്. രണ്ടാഴ്ച കൊണ്ട് ഒരു ലിറ്റർ പെട്രോളിന് 9 രൂപ 15 പൈസയും ഡീസലിന് 8 രൂപ 84 പൈസയും വർധിച്ചു.
നാളെ കൊച്ചിയിൽ പെട്രോളിന് 113 രൂപ 46 പൈസയും ഡിസലിന് 100.4 പൈസയും നൽകണം. അടിക്കിടെയുണ്ടാവുന്ന ഇന്ധനവില വർധന ഭക്ഷ്യവില വർധനയിലേക്കും നയിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ന് ഒരു ലിറ്റർ പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 115 രൂപ 1 പൈസയും ഡീസലിന് 101 രൂപ 85 പൈസയും കൊച്ചിയിൽ പെട്രോളിന് 113 രൂപ 2 പൈസയും, ഡീസലിന് 99 രൂപ 98 പൈസയുമാണ് ഇന്നത്തെ വില.