സ്വര്‍ണവില വീണ്ടും കുതിക്കുന്നു

സ്വർണവില ജൂലൈ മാസത്തിലും മുകളിലേക്ക് തന്നെ

Update: 2021-07-06 07:38 GMT
Advertising

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4440 രൂപയായി. പവന് 80 രൂപയാണ് കൂടിയത്. പവന് 35520 രൂപയാണ് ഇന്നത്തെ നിരക്ക്.

മൂന്ന് ദിവസമായി ഒരേനില തുടർന്ന ശേഷമാണ് സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണവില വർധിച്ചത്. ജൂലൈ ഒന്നിന് ഒരു പവൻ സ്വര്‍ണത്തിന് 35200 രൂപയായിരുന്നു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ പവന് 2640 രൂപ കുറഞ്ഞു. മാര്‍ച്ചിലാകട്ടെ 1560 രൂപയും. എന്നാൽ ഏപ്രിലില്‍ 1720 രൂപ കൂടി. മെയ് മാസത്തിലും സ്വർണവില വർധിച്ചു. അതേസമയം ജൂണില്‍ പവന് 2000 രൂപയാണ് കുറഞ്ഞത്.

സ്വര്‍ണത്തിന് ഏറെ ഉപഭോഗമുള്ള രാജ്യമാണ് ഇന്ത്യ. സുരക്ഷിത നിക്ഷേപമെന്ന നിലയിലും ഇന്ന് സ്വര്‍ണം ഉപയോഗിക്കുന്നുണ്ട്. രാജ്യാന്തര വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണ വിപണിയെ ബാധിക്കും. രൂപ-ഡോളർ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളും സ്വർണ വില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വില നിശ്ചയിക്കുന്നത്.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News