നെഞ്ചിടിപ്പ് കൂട്ടി സ്വര്‍ണവില; പവന് 59,640 രൂപ
പവന് 120 രൂപയാണ് വര്‍ധിച്ചത്
Update: 2024-10-31 06:55 GMT
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 15 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് 7,455രൂപയും പവന് 59,640 രൂപയുമാണ് ഇന്നത്തെ വില. പവന് 120 രൂപയാണ് വര്‍ധിച്ചത്. നാല് ദിവസത്തിനിടെ 2,000 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇന്നലെ പവന് ഒറ്റയടിക്ക് 520 രൂപയാണ് കൂടിയത്.
ദിനംപ്രതി നിരക്ക് ഉയരുന്നതോടെ സ്വര്‍ണവില 60,000 കടക്കുമോ എന്ന് ആശങ്കയിലാണ് ഉപഭോക്താക്കള്‍. ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.