പവന് 56000 രൂപ; സ്വർണവില സർവകാല റെക്കോഡിൽ
ഗ്രാമിന് 20 രൂപ കൂടി 7000 രൂപയിലെത്തി
Update: 2024-09-24 06:01 GMT
കൊച്ചി: കേരളത്തിൽ സ്വർണവില സർവകാല റെക്കോഡിൽ. പവന് 160 രൂപ വർധിച്ച് 56,000 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 7000 രൂപയിലെത്തി.
കഴിഞ്ഞ ദിവസം സ്വര്‍ണത്തിന്‍റെ വില 55840 രൂപയിലെത്തിയിരുന്നു. മേയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസം സ്വര്‍ണ വില കുതിച്ചത്. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. സെപ്റ്റംബര്‍ 16നാണ് സ്വര്‍ണവില വീണ്ടും 55,000 കടന്നത്. സെപ്റ്റംബർ 2 മുതൽ 5 വരെ മാറ്റമില്ലാതെ തുടർന്ന 53,360 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്.