ആരാധനാലയങ്ങള്‍ തുറക്കും; പരമാവധി 15 പേര്‍ക്ക് പ്രവേശനം

ടി.പി.ആര്‍ 16 ശതമാനത്തില്‍ താഴെയുള്ള സ്ഥലങ്ങളിലാണ് ആരാധനാലയങ്ങള്‍ തുറക്കുക.

Update: 2021-06-22 12:11 GMT
Advertising

ടി.പി.ആര്‍ നിരക്കിന്റ അടിസ്ഥാനത്തില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ടി.പി.ആര്‍ 16 ശതമാനത്തില്‍ താഴെയുള്ള സ്ഥലങ്ങളിലാണ് ആരാധനാലയങ്ങള്‍ തുറക്കുക. പരമാവധി 15 പേര്‍ക്കാണ് പ്രവേശനം അനുവദിക്കുക. നേരത്തെ നടന്ന കോവിഡ് അവലോകന യോഗത്തില്‍ ആരാധനാലയങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയായിരുന്നു.

സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരാന്‍ അവലോകന യോഗത്തില്‍ തീരുമാനിച്ചു. ടി.പി.ആര്‍ നിരക്കിന്റെ അടിസ്ഥാനത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന്റെ മാനദണ്ഡങ്ങളും മാറ്റി നിശ്ചയിച്ചു.

ടി.പി.ആര്‍ 24 ശതമാനത്തിന് മുകളിലുള്ള സ്ഥലങ്ങളില്‍ ഇനി ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആയിരിക്കും. നേരത്തെ ടി.പി.ആര്‍ 30 ശതമാനത്തിന് മുകളിലുള്ള സ്ഥലങ്ങളിലായിരുന്നു ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News