ഓര്‍മകളായി അവര്‍; പ്രിയപ്പെട്ട കുഞ്ഞുങ്ങളുടെ വിയോഗത്തിന് ശേഷം കരിമ്പ ഹയർസെക്കന്‍ഡറി സ്കൂൾ ഇന്ന് വീണ്ടും തുറക്കും
9 മണിക്ക് അനുശോചനയോഗം ചേരും
Update: 2024-12-16 03:41 GMT
പാലക്കാട്: പ്രിയപ്പെട്ട നാല് കുട്ടികളുടെ വിയോഗത്തിന് വിയോഗത്തിന് ശേഷം കരിമ്പ ഹയർസെക്കന്‍ഡറി സ്കൂൾ ഇന്ന് വീണ്ടും തുറക്കും. 9 മണിക്ക് അനുശോചനയോഗം ചേരും. തുടർന്ന് ക്ലാസുകൾ ആരംഭിക്കും . കുട്ടികൾക്ക് ആവശ്യമായ പ്രത്യേക കൗൺസിലിങ് നൽകാനും തീരുമാനമുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പനയംപാടത്തെ അപകടപാതയിൽ ലോറി ദേഹത്തേക്ക് മറിഞ്ഞ് എട്ടാംക്ലാസ് വിദ്യാർഥികളായ നാലുപേർ മരിച്ചത്. ക്രിസ്തുമസ് പരീക്ഷകൾ യഥാക്രമം നടക്കും.
വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ പി.എ. ഇര്‍ഫാന ഷെറിന്‍, റിദ ഫാത്തിമ, കെ.എം. നിദ ഫാത്തിമ, എ.എസ്. ആയിഷ എന്നിവരാണ് നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി ദാരുണമായി മരിച്ചത്. രണ്ട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു ലോറി കുട്ടികളുടെ മുകളിലേക്ക് മറിയുകയായിരുന്നു.