'മാധ്യമം' വിദേശകാര്യ കോളമിസ്റ്റ് പ്രൊഫ. വി. കുഞ്ഞബ്ദുല്ല അന്തരിച്ചു
ബഹ്‌റൈൻ അൽനൂർ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലായി പ്രവർത്തിച്ചിട്ടുണ്ട് 'മാധ്യമ'ത്തിൽ സ്ഥിരമായി വിദേശകാര്യ ലേഖനങ്ങൾ എഴുതാറുണ്ട്
കുറ്റ്യാടി: ഫാറൂഖ് കോളജ് മുൻ ഇംഗ്ലീഷ് അധ്യാപകനും പ്രഭാഷകനും കോളമിസ്റ്റുമായ പ്രൊഫ.വി കുഞ്ഞബ്ദുല്ല പാലേരി പാറക്കടവിൽ അന്തരിച്ചു.
ബഹ്‌റൈൻ അൽനൂർ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലായി പ്രവർത്തിച്ചിട്ടുണ്ട്. ‘മാധ്യമ’ത്തിൽ സ്ഥിരമായി വിദേശകാര്യ ലേഖനങ്ങൾ എഴുതാറുണ്ട്. കുറ്റ്യാടി കേന്ദ്രമായി പ്രവർത്തിക്കുന്ന സിറ്റിസൺസ് ഫോറം ഫോർ പീസ് ആന്റ് ജസ്റ്റിസ് ഉപദേശക സമിതി ചെയർമാനാണ്.
പാറക്കടവ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി മെംബറായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഇല്ല്യാട്ടുമ്മൽ ബുഷ്റ. മക്കൾ: ഷഫീഖ്,ആഷിക് (ഇരുവരും ബഹ്‌റൈൻ),ഷാഹിന(റിയാദ്).
മരുമക്കൾ: ഡോ.ഇബ്രാഹിം ചാത്തമംഗലം( എ.ഐ സയൻറിസ്റ്റ് റിയാദ്), ലൂന (പാലേരി പാറക്കടവ്), സഹോദരങ്ങൾ: സഹോദരങ്ങൾ: പാത്തു അരീക്കൽ (മുയിപ്പോത്ത്),വി. കുഞ്ഞമ്മദ്(പാറക്കടവ്),സൈനബ ചരളിൽ(കാക്കുനി), വി. മുഹമ്മദലി(റിട്ട.ഹമദ് ഹോസ്പിറ്റൽ ഖത്തർ), യൂസഫ് വടക്കയിൽ (റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ കുടുംബാരോഗ്യ കേന്ദ്രം കുണ്ടുതോട്).
മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി ഒമ്പതിന് പാലേരി പാറക്കടവ് ജുമാ മസ്ജിദിൽ.