സംസ്ഥാനത്ത് കോവിഡ് കേസുകളിൽ നേരിയ വർദ്ധനയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ഐ.സി.യു, വെന്റിലേറ്റർ മറ്റു ആശുപത്രി സംവിധാനങ്ങൾ എന്നിവ നീക്കിവെക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി

Update: 2023-03-22 11:02 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളിൽ നേരിയ വർദ്ധനയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഐ.സി.യു, വെന്റിലേറ്റർ മറ്റു ആശുപത്രി സംവിധാനങ്ങൾ എന്നിവ നീക്കിവെക്കാനാണ് നിർദേശം. ആശുപത്രികളിൽ എത്തുന്നവർ നിർബന്ധമായും മാസ്‌ക ധരിക്കണം. കോവിഡ് സ്ഥിതി വിലയിരുത്തുന്നതിന് ചേർന്ന ഉന്നതതല യോഗത്തിലാണ് നിർദേശം. എന്നാൽ നേരിയ തോതിൽ മാത്രമാണ് കോവിഡ് ഉയരുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു് മന്ത്രി പറഞ്ഞു.



1026 ആക്ടീവ് കേസുകളിൽ 111 ആളുകൾ മാത്രമാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. മറ്റുള്ളവർ ഐസോലേഷനിൽ വീടുകളിലാണുള്ളത്. ഇന്നലെ 172 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച ഇത് 114 ആയിരുന്നു. കഴിഞ്ഞ നാലു ദിവസത്തെ കേസുകളെടുത്താൽ 100 കേസുകളുടെ വർധനവാണ് സംസ്ഥാനത്തുള്ളത്. അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. 




Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News