സംസ്ഥാനത്ത് ആദ്യദിനം സ്‌കൂളിലെത്തിയത് ശരാശരി 82.77% വിദ്യാർഥികൾ

ഇന്ന് മികച്ച ഹാജർനിലയെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു

Update: 2022-02-21 15:27 GMT
Advertising

കോവിഡ് ലോക്ഡൗണിന് ശേഷം സ്‌കൂളുകൾ പൂർണമായി തുറന്ന ആദ്യദിനം തന്നെ സംസ്ഥാനത്ത് മൊത്തം ശരാശരി 82.77% വിദ്യാർത്ഥികൾ ഹാജരായി. എൽ പി, യു പി ഹൈസ്‌കൂൾ വിഭാഗത്തിൽ 80.23% വിദ്യാർത്ഥികളാണ് ഹാജരായത്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 82.18% പേരും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 85.91% പേരും സ്‌കൂളുകളിൽ ഹാജരായി.

സംസ്ഥാനത്ത് ഇന്ന് മികച്ച ഹാജർനിലയെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എൽ പി, യു പി, ഹൈസ്‌കൂൾ വിഭാഗത്തിൽ കണ്ണൂരിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഹാജരായത് (93%) പത്തനംതിട്ടയിലാണ് കുറവ് ഹാജർനില. 51.9% പത്തിനംതിട്ടയിലെ ഹാജർ നില.

ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഏറ്റവുമധികം ഹാജർനില രേഖപ്പെടുത്തിയത് കാസർഗോഡ് ആണ്. (88.54%) ഏറ്റവും കുറവ് ഹാജർനില എറണാകുളത്ത് ആണ്. (72.28%) വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഹാജർനില കൂടുതൽ രേഖപ്പെടുത്തിയ എറണാംകുളത്ത് 97% വും കുറവ് രേഖപ്പെടുത്തിയ കണ്ണൂരിൽ 71.48 % പേരും സ്‌കൂളുകളിലെത്തി.

മികച്ച ഹാജർനിലയെന്ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. മുന്നൊരുക്കങ്ങൾ ഗുണം ചെയ്തു. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ട എല്ലാവർക്കും മന്ത്രി നന്ദി അറിയിച്ചു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News