സമസ്തയുടെ നിർദേശങ്ങൾ അംഗീകരിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധമില്ല: ജിഫ്രി മുത്തുക്കോയ തങ്ങൾ

സി.ഐ.സി വിഷയം നിരവധി തവണ ചർച്ച ചെയ്താണ് നടപടികളിലേക്ക് പോയതെന്ന് ജിഫ്രി തങ്ങൾ

Update: 2023-03-15 07:38 GMT
Advertising

മലപ്പുറം: സമസ്തയുടെ നിർദേശങ്ങൾ അംഗീകരിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധമില്ലെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ.  സി.ഐ.സി വിഷയം നിരവധി തവണ ചർച്ച ചെയ്താണ് നടപടികളിലേക്ക് പോയതെന്നും മലപ്പുറത്ത് സംഘടിപ്പിച്ച വിശദീകരണ സംഗമത്തിൽ ജിഫ്രി തങ്ങൾ പറഞ്ഞു.

സമസ്ത കേന്ദ്ര മുശാവറയാണ് വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കാൻ വിശദീകരണ സംഗമം സംഘടിപ്പിച്ചത്. സമസ്തയുടെ ഭരണഘടന അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞാണ് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ വിശദീകരണ സംഗമത്തിന്‍റെ ഉദ്ഘാടന പ്രസംഗം തുടങ്ങിയത്.

സമസ്തയുടെ നിലപാടുകൾ അംഗീകരിക്കാത്തവരുമായി ബന്ധമില്ലെന്നും , ചർച്ച ഇല്ലാതെയാണ് നടപടി എടുത്തതെന്ന ഹകീം ഫൈസി ആദൃശേരിയുടെ ആരോപണം തെറ്റാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സി.ഐ.സി  യിലെ സിലബസ് സമസ്തക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് തുടർന്ന് സംസാരിച്ച കേന്ദ്ര മുശാവറ അംഗം എം ടി അബ്ദുല്ല മുസ്‌ലിയാർ വിശദീകരിച്ചു .

കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് കോർഡിനേറ്റർ സ്ഥാനത്ത് നിന്ന് ഹകീം ഫൈസി ആദൃശേരിയുടെ രാജി ആവശ്യപ്പെട്ടതിനെ തുടർന്നുള്ള ആരോപണങ്ങൾക്ക് മറുപടിയായായാണ് സമസ്ത വിശദീകരണ സംഗമം സംഘടിപ്പിച്ചത്. സമസ്തയുടെയും , പോഷക സംഘടനകളുടെയും ഭാരവാഹികൾ പ്രതിനിധികളായെത്തിയ സംഗമത്തിൽ ഹകീം ഫൈസി ആദൃശ്ശേരിക്കെതിരെ പരസ്യ വിമർശനം നടത്തിയ ഹമീദ് ഫൈസി അമ്പലക്കടവ് ഉൾപ്പെടെയുള്ളവർ സംസാരിച്ചു .

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News