കണ്ണമ്പ്ര റൈസ് പാര്‍ക്ക് അഴിമതി; പാലക്കാട് സി.പി.എമ്മില്‍ നടപടി
മുന്‍ എം.എല്‍.എ എം. ഹംസ ഉള്‍പ്പെട്ട ഒറ്റപ്പാലം സഹകരണ ബാങ്ക് അഴിമതി ചര്‍ച്ച ചെയ്യുന്നത് അടുത്ത ജില്ലാ കമ്മിറ്റിയിലേക്ക് മാറ്റി
Update: 2021-09-20 17:11 GMT
കണ്ണമ്പ്ര റൈസ് പാര്‍ക്ക് അഴിമതിയുമായി ബന്ധപ്പെട്ട് പാലക്കാട് സി.പി.എമ്മില്‍ അച്ചടക്ക നടപടി. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി.കെ ചാമുണ്ണിയെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.
ബാങ്ക് ഹോണററി സെക്രട്ടറി ആര്‍. സുരേന്ദ്രനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. മുന്‍ എം.എല്‍.എ എം. ഹംസ ഉള്‍പ്പെട്ട ഒറ്റപ്പാലം സഹകരണ ബാങ്ക് അഴിമതി ചര്‍ച്ച ചെയ്യുന്നത് അടുത്ത ജില്ലാ കമ്മിറ്റിയിലേക്ക് മാറ്റി. വടക്കഞ്ചേരി ഏരിയാ സെക്രട്ടറി കെ ബാലനെ ലോക്കല്‍ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി. ഫണ്ട് പിരിവില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.