കൊച്ചി മെട്രോക്ക് 239 കോടി, ശബരിമല വിമാനത്താവളത്തിന് 1.85 കോടി
വിനോദ സഞ്ചാര മേഖലക്കായി 351.42 കോടിയും അനുവദിച്ചു
Update: 2024-02-05 05:08 GMT
തിരുവനന്തപുരം: കൊച്ചി മെട്രോക്കായി 239 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിനായി 1.85 കോടിയും മാറ്റിവച്ചു.
വിനോദ സഞ്ചാര മേഖലക്കായി 351.42 കോടിയും അനുവദിച്ചു. വിനോദ സഞ്ചരികൾക്കായി ലോകോത്തര അനുഭവം പ്രദാനം ചെയ്യും. ഇതിനായി 136 കോടി രൂപയും മാറ്റിവച്ചു. തുറമുഖ വികസനത്തിനായ 1976.06 കോടിയും ബജറ്റില്‍ വകയിരുത്തി. 1000 കോടിയുടെ പ്രത്യേക റോഡ് വികസന ഫണ്ടും അനുവദിച്ചു. കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കായി 200 കോടിയും മാറ്റിവച്ചു. കിൻഫ്രയുടെ എക്സിബിഷൻ സെന്‍ററിനായി 12 കോടിയും വ്യവസായ പാർക്കുകൾക്ക് 30.6 കോടി രൂപയും അനുവദിച്ചു. വിവര സാങ്കേതിക മേഖലക്കായി 507.1 കോടിയും കേരളാ സ്പേസ് പാർക്കിന് 52.5 കോടിയും ബജറ്റില്‍ മാറ്റിവച്ചു.