കെ.വൈ.സി തട്ടിപ്പുകൾക്കെതിരേ കേരള പൊലീസിന്‍റെ ജാഗ്രതാ നിര്‍ദേശം

വെരിഫിക്കേഷനായി അയച്ചു തരുന്ന ലിങ്കുകൾ വഴി ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുകയോ പിൻ, ഒടിപി നമ്പറുകൾ കൈമാറുകയോ ചെയ്യരുത്‌

Update: 2021-06-21 06:14 GMT
Editor : Nidhin | By : Web Desk
Advertising

ഉപഭോക്താക്കളുടെ വിവരങ്ങൾ ഉറപ്പുവരുത്തുന്നതിന് വിവിധ സേവന ദാതാക്കൾ കെ.വൈ.സി (Know your Customer ) വിവരങ്ങൾ ശേഖരിക്കാറുണ്ട്. അതിന്‍റെ മറവിൽ നടക്കുന്ന തട്ടിപ്പുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശവുമായി കേരള പൊലീസ്.

പ്രധാനമായും ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും, മൊബൈൽ സേവന ദാതാക്കളുമാണ് കെ.വൈ.സി. വിവരങ്ങൾ ശേഖരിക്കുന്നത്. പക്ഷേ പല തട്ടിപ്പു സംഘങ്ങളും വ്യാജ ഇ-മെയിൽ, എസ്.എം.എസ്, ഫോൺ കോളുകൾ എന്നിവ ഉപയോഗിച്ച് ഇത്തരത്തിൽ ആൾക്കാരുടെ വിവരങ്ങൾ ശേഖരിച്ച് പണം തട്ടുന്ന സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

കെ.വൈ.സി. വിവരങ്ങൾ സ്ഥാപനങ്ങൾക്ക് നേരിട്ടോ, ഔദ്യോഗിക സംവിധാനങ്ങൾ വഴിയോ മാത്രം ന്ൽകണമെന്നും പൊലീസ് അറിയിച്ചു.

ജനങ്ങൾക്ക് ഇതിനെതിരേ സുരക്ഷാ മുൻകരുതലുകളും കേരള പൊലീസ് പുറത്തിറക്കിയിട്ടുണ്ട്.

  1. സ്പാം കോളുകൾ, ഇമെയിലുകൾ, SMS- കൾ എപ്പോഴും സംശയത്തോടെ കാണുക. അശ്രദ്ധയോടെ കൈകാര്യം ചെയ്യരുത്.
  2. ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ OTP, PIN നമ്പർ എന്നിവ കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ് ആണെന്ന് അവകാശപ്പെടുന്ന ആരുമായും പങ്കിടരുത്.
  3. ലിങ്കുകൾ മുഖേന ലഭിക്കുന്ന ഓൺലൈൻ ഫോമിൽ ഒരിക്കലും ബാങ്കിങ്/കാർഡ് വിശദാംശങ്ങൾ നൽകരുത്. നിങ്ങളുടെ ഡോക്യുമെന്‍റ്സ് മോഷ്ടിക്കപ്പെട്ടേക്കാം.
  4. KYC വെരിഫിക്കേഷൻ ആപ്ലിക്കേഷൻ എന്ന പേരിൽ തട്ടിപ്പുകാരൻ അയച്ചുതരുന്നത് സ്‌ക്രീൻ ഷെയർ ആപ്പായിരിക്കും. ഇതിലൂടെ നിങ്ങളുടെ ഫോണിന്‍റെ അക്‌സസ്സ് അവർക്കു ലഭിക്കുകയും നിങ്ങൾ തട്ടിപ്പിന് ഇരയാകുകയും ചെയ്യും. അതിനാൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ ആധികാരികത ഉറപ്പുവരുത്തുക
  5. തട്ടിപ്പുകാർ അയച്ചു തരുന്ന ലിങ്കുകളിലൂടെ നിങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്ന വ്യാജ ഓൺലൈൻ ഡിജിറ്റൽ വാലറ്റ് / അക്കൗണ്ടുകളിലേക്ക് പണം നിങ്ങളുടെ അക്കൗണ്ടിൽ നിന്നു മാറ്റാനും സാധ്യതയുണ്ട്
  6. സർക്കാർ ഓർഗനൈസേഷനുകൾ, ഉദ്യോഗസ്ഥർ, ബാങ്കുകൾ മുതലായവയിൽ നിന്ന് വരുന്നതായി തോന്നുന്ന ഫിഷിംഗ് സന്ദേശങ്ങൾ / ഇമെയിലുകൾ തുടങ്ങിയവയിലെ ലിങ്കുകളിൽ ഒരിക്കലും ക്ലിക്കുചെയ്യരുത്. അവർ നിങ്ങളുടെ മൊബൈൽ ഫോണിൽ വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്‌തേക്കാം.
  7. വെരിഫിക്കേഷനു വേണ്ടിയെന്ന വ്യാജേന അയച്ചു കിട്ടുന്ന ക്യുആർ കോഡ് സ്‌കാൻ ചെയ്യരുത്. അവ പേയ്മെന്‍റ് സ്വീകരിക്കുന്നതിനായി ഉള്ളതാകാം .
  8. ജാഗ്രത പാലിക്കുക. നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടാതെ സൂക്ഷിക്കുക.

Full View

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News