കിഫ്ബി വഴി 5,681 കോടിയുടെ പദ്ധതികള്‍ക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാല്‍പത്തിയഞ്ചാം ബോര്‍ഡ് യോഗത്തിലാണ് പുതിയ 64 പദ്ധതികള്‍ക്കുള്ള അംഗീകാരം ലഭിച്ചത്

Update: 2023-03-01 16:31 GMT
Advertising

തിരുവനന്തപുരം: കിഫ്ബി വഴി 5,681 കോടി രൂപയുടെ പുതിയ പദ്ധതികള്‍ക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാല്‍പത്തിയഞ്ചാം ബോര്‍ഡ് യോഗത്തിലാണ് പുതിയ 64 പദ്ധതികള്‍ക്കുള്ള അംഗീകാരം ലഭിച്ചത്. കരാറുകാര്‍ ഉന്നയിച്ച സാമ്പത്തിക പ്രശ്നങ്ങളില്‍ സാങ്കേതികമായ ചില തടസങ്ങള്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന്റെ റോഡുവികസന പദ്ധതികൾക്ക് 3414.16 കോടി, ആരോഗ്യ വകുപ്പിന് 8 പദ്ധതികൾക്കായി 605.49 കോടി, ഉന്നത വിദ്യാഭ്യാസ വകുപ്പിന് 9 പദ്ധതികൾക്കായി 600.48 കോടി, ജലവിഭവ വകുപ്പിന് 3 പദ്ധതികൾക്ക് 467 .32 കോടി, തദ്ദേശ സ്വയംഭരണ വകുപ്പിന് 42.02 കോടി രൂപ ഇങ്ങനെ തുടങ്ങി വിവിധ പദ്ധതികള്‍ക്കാണ് കിഫ്ബി വഴി സര്‍ക്കാര്‍ 5000 കോടിയിലേറെ രൂപയുടെ അനുമതി നല്‍കിയത്. ഇതുവരെ 80,352.04 കോടി രൂപയുടെ 1057 പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ടെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. 2023 - 2024 സാമ്പത്തിക വർഷം 9,000 കോടി രൂപ കിഫ്ബിക്ക് വായ്പയിനത്തിൽ ധനവിപണിയിൽ നിന്ന് കണ്ടെത്തേണ്ടി വരും. ഇക്കാര്യത്തില്‍ കേന്ദ്ര സർക്കാർ അനുവാദം നൽകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.

കിഫ്ബി കാരണം സർക്കാരിന് കടബാധ്യത ഉണ്ടാകുമെന്ന് പറയുന്നത് കിഫ്ബിയെ കുറിച്ച് അറിയാത്തവരാണെന്ന് സി.ഇ.ഒ കെ എബ്രഹാം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റാനുള്ള നീക്കത്തിനാണ് കിഫ്ബി വഴി തുറക്കുന്നതെന്ന് ധനമന്ത്രി ആവര്‍ത്തിച്ചു.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News