കനത്ത മഴയിൽ മുങ്ങി കൊച്ചി; വ്യാപാരികൾക്ക് ലക്ഷങ്ങളുടെ നഷ്ടം
പെട്ടെന്ന് ഇരച്ചെത്തിയ വെള്ളം കാരണം വീട്ടുകാർ പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു
Update: 2022-08-30 09:34 GMT
കൊച്ചി: രാവിലെ പെയ്ത മഴ കൊച്ചി നഗരത്തെ വെള്ളത്തിലാക്കി. കലൂർ, കടവന്ത്, എം ജി റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. രാവിലെ പെയ്ത് തുടങ്ങിയ മഴ രണ്ട് മണിക്കൂറോളം തോരാതെ നിന്നു.ഇതോടെ നഗരത്തിലെ പ്രധാന ഭാഗങ്ങളെല്ലാം വേഗത്തിൽ വെള്ളത്തിലാകുകയായിരുന്നു.
ഹൈക്കോടതി പരിസരം, ബാനർജി റോഡ്, നോർത്ത് , എം ജി റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം നിറഞ്ഞു. ഇതോടെ ജനങ്ങൾ കുടുങ്ങി. യാത്രക്കാർ കടുത്ത ഗതാഗതക്കുരുക്കിൽ പെട്ട് വലഞ്ഞു. വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറിയത് കാരണം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.
കടവന്ത്ര , തമ്മനം ഭാഗങ്ങളിൽ വീടുകളിലേക്ക് വെള്ളം കയറി. പെട്ടെന്ന് ഇരച്ചെത്തിയ വെള്ളം കാരണം വീട്ടുകാർ പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു.