'കോണ്‍ഗ്രസിന്റെ മതനിരപേക്ഷതയില്‍ മാറ്റം വന്നു. വര്‍ഗീയത പറയുന്നത് രാഹുല്‍ ഗാന്ധി'; കോണ്‍ഗ്രസിനെതിരായ ആരോപണം ആവര്‍ത്തിച്ച് കോടിയേരി
യു ഡി എഫ് ഭരിച്ച കാലത്ത് മത സമുദായിക സംഘടനകളാണ് ഭരിച്ചത്, ഇപ്പോള്‍ അവര്‍ പ്രതിപക്ഷത്ത് ആണ്
കോണ്‍ഗ്രസിന്റെ മത നിരപേക്ഷതയില്‍ മാറ്റം വന്നെന്നും ന്യനപക്ഷങ്ങളെ ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസ് അവഗണിച്ചെന്നും സി പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ഇടതു പക്ഷ പാര്‍ട്ടികള്‍ അങ്ങനെ അവകാശ പെട്ടിട്ടില്ല. ഞങ്ങളുടെ നേതാക്കള്‍ ആരായാലും അവര്‍ മത നിരപേക്ഷരരായിരിക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ തലപ്പത്തു സംവരണം വേണം എന്നൊരു അഭിപ്രായം ഞങ്ങള്‍ക്കില്ലെന്നും കോടിയേരി പറഞ്ഞു.
യു ഡി എഫ് ഭരിച്ച കാലത്ത് മത സമുദായിക സംഘടനകളാണ് ഭരിച്ചത്. ഇപ്പോള്‍ അവര്‍ പ്രതിപക്ഷത്ത് ആണ്. സിപിഎം ജില്ലാ കമ്മിറ്റികളില്‍ എല്ലാസ്ഥലത്തും മതിയായ ന്യൂനപക്ഷ പ്രതിനിധ്യം ഉണ്ട്. ഇല്ലങ്കില്‍ പരിശോധിച്ചു നോക്കൂ എന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഒരു മതേതര പാര്‍ട്ടി എന്ന നിലയില്‍ വിത്യസ്ത മത വിഭാഗങ്ങളെ തലപ്പത്ത് കൊണ്ടുവന്നിരുന്നു. വര്‍ഗീയത പറയുന്നത് രാഹുല്‍ ഗാന്ധിയാണ്. രാഹുല്‍ ഗാന്ധി ആണ് ഈ ചര്‍ക്ക് തുടക്കം ഇട്ടത് അതിനെ എന്തുകൊണ്ടാണ് കേരളത്തിലെ കോണ്‍ഗ്രസ് എതിര്‍ക്കാത്തത് എന്നും കോടിയേരി ചോദിച്ചു.
മോഹന്‍ ഭാഗത്തിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് രാഹുല്‍ സംസാരിച്ചത്. നേരത്തേയുള്ള നിലപാട് കോണ്‍ഗ്രസ് മാറ്റിയോ എന്നും കോണ്‍ഗ്രസ് മത നിരപേക്ഷ നിലപാടില്‍ നിന്ന് മാറിയോ എന്നുമാ്ണ് അറിയണ്ടത് എന്നും കോടിയേരി പ്രതികരിച്ചു.