കോഴിക്കോട്ടെ സിപിഎം പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം: കേസെടുത്ത് പൊലീസ്

കോൺഗ്രസ് തിക്കോടി മണ്ഡലം പ്രസിഡന്റ് രാജീവന്റെ പരാതിയിലാണ് പൊലീസ് നടപടി

Update: 2022-06-16 03:31 GMT
Editor : afsal137 | By : Web Desk
Advertising

കോഴിക്കോട്: തിക്കോടിയിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരായ സിപിഎം പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യത്തിൽ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന സിപിഎം പ്രവർത്തകർക്കെതിരെ 143, 146, 147 വകുപ്പുകൾ പ്രകാരമാണ് പയ്യോളി പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ ആരുടെയും പേര് പരാമർശിക്കുന്നില്ല. കോൺഗ്രസ് തിക്കോടി മണ്ഡലം പ്രസിഡന്റ് രാജീവന്റെ പരാതിയിലാണ് പൊലീസ് നടപടി.

'ഓർമയില്ലേ കൃപേഷിനെ...ഓർമയില്ലേ ശുഐബിനെ...'എന്ന് തുടങ്ങുന്ന കൊലവിളി മുദ്രാവാക്യം ചൊവ്വാഴ്ച രാത്രി നടന്ന സി.പി.എം പ്രകടനത്തിലാണ് നടത്തിയത്. 'ഓർമയില്ലേ കൃപേഷിനെ, ഓർമയില്ലേ ഷുഐബിനെ....വല്ലാണ്ടങ്ങ് കളിച്ചപ്പോൾ.... ചത്തുമലർന്നത് ഓർമയില്ലേ...പ്രസ്ഥാനത്തിന് നേരെ വന്നാൽ, ഏതു പൊന്നുമോനായാലും വീട്ടിൽ കയറി കൊത്തികീറും....പ്രസ്ഥാനത്തെ തൊട്ടെന്നാൽ കൊല്ലാൻ ഞങ്ങൾ മടിക്കില്ല, കൊല്ലാൻ ഞങ്ങൾ മടിക്കില്ല, കൊല്ലാൻ ഞങ്ങൾ മടിക്കില്ല'-എന്നിങ്ങനെയാണ് പ്രകോപനം സൃഷ്ടിക്കുന്ന കൊലവിളി മുദ്രാവാക്യങ്ങൾ.

സിപിഎം പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യത്തിനെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്നായിരുന്നു കോൺഗ്രസിന്റെ വിമർശനം. സംഭവത്തിൽ പൊലീസ് ഉടൻ കേസെടുത്തിരുന്നില്ല. സിപിഎം പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യത്തിനെതിരെ എസ്.ഡി.പി.ഐയും പോപ്പുലർ ഫ്രണ്ടും ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടുണ്ട്. കോഴിക്കോട്ടെ വിവിധ പ്രദേശങ്ങളിൽ സമാനമായ രീതിയിൽ സിപിഎം പ്രവർത്തകർ കൊലവിളി മുദ്രാവാക്യം വിളിച്ചെന്ന് പരക്കേ ആക്ഷേപമുണ്ട്. എന്നാൽ ഇത്തരം കേസുകൾക്കെതിരെ പൊലീസ് അടിയന്തര ഇടപെടൽ നടത്തുന്നില്ലെന്ന വിമർശനമാണ് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അടക്കമുള്ളവർ ഉന്നയിക്കുന്നത്.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News