കോഴിക്കോട് മോഷണക്കേസ് പ്രതി ജയിൽ ചാടി
ഞായർ രാവിലെ പത്ത് മുതലാണ് പ്രതിയെ കാണാതായത്
Update: 2024-12-01 12:07 GMT
കോഴിക്കോട്: ജില്ലാ ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു. പുതിയങ്ങാടി സ്വദേശി സഫാദ് ആണ് ജയിൽ ചാടിയത്. ഞായർ രാവിലെ പത്ത് മുതലാണ് പ്രതിയെ കാണാതായത്. മോഷണക്കേസിൽ പെട്ട് റിമാൻഡിൽ കഴിയുകയായിരുന്നു. രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.
പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ പൊലീസിന് അത് കൈമാറണമെന്ന് കസബ പൊലീസ് ആവശ്യപ്പെട്ടു. നമ്പർ
കസബ എസ്എച്ച്ഒ- 9497987178
കസബ എസ്‌ഐ - 9497963428